Sunday, November 2, 2008

പഴയ വീട്

പഴയ വീട്
പൊളിച്ചടക്കി
കല്ലും, മണ്ണും പാഴ്മരങ്ങളുമായി

സ്വീകരണമുറിയിലെ
നിറം മങ്ങിയ ചാരുകസേരയിലെ
പഴയ പ്രതാപം
ഊന്നുവടിയും കണ്ണടയും
മറന്ന് പുറത്തേക്കോടി

അകത്തളത്തില്‍
കാണാതായ
കണ്ണടച്ച മാത് ത്വം
സഫലപ്രതീക്ഷയാല്‍
മിഴി തുറന്നു

കിടപ്പറയിലെ
തളര്‍ന്നു മയങ്ങിയ രതിയും
പിണങ്ങിയുതിര്‍ത്ത നെടുവീര്‍പ്പുകളും
മെനഞ്ഞെടുത്ത ജീവസ്പന്ദങ്ങളും
സ്വതന്ത്രമായി..

കക്കൂസ് മാലിന്യം
ഉമിനീരിലലിഞ്ഞ സ്വദായി
പരിണമിച്ചു..

അടുക്കളയിലെ
എല്ലാരും മറന്ന
കണ്ണീരില്‍ പൊതിഞ്ഞ
പട്ടിണിയുടെ ചരിത്രം
തീയില്ലാത്ത അടുപ്പില്‍
അപ്പോഴും
പുകഞ്ഞു കൊണ്ടിരുന്നു..

1 comment:

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌
കോട്ടപ്പുറത്താണോ വീട്‌, എനിക്കൊരു സുഹ്രുത്തുണ്ടായിരുന്നു അവിടെ സുനിൽ കുറവത്ത്‌.
ആശംസകൾ