Tuesday, November 4, 2008

വിപണി

കേറ്റ് വാക് നടത്തി
നാമ മാത്ര ധരിച്ച്
ജഘനവും വക്ഷോജങ്ങളും
അളന്നു തിരിച്ച്
ലോകൈക സുന്ദരിയായി

ആരാധകവ്യന്ദത്തിന്‍റ്റെ
വിശ്വാരാധനയില്‍
ഉയര്‍ന്ന് പരിലസിച്ചു
കയ്യൊപ്പിനും
ദര്‍ശനത്തിനും
വേഴ്ച്ചക്കുമായി
ആളുകള്‍ വരിയായി

ഊഹക്കച്ചവടവും
ഉദാരവല്‍ക്കരണവും
പിമ്പുകളായി
വിലയേറിയ അവള്‍ക്കായി
എല്ലാം വ്യയം ചെയ്തു

ഒരുനാള്‍.. അവള്‍
മാന്ദ്യം ബാധിച്ച്
പ്രതിരോധം നഷ്ടമായി
വേദിയില്‍ കുഴഞ്ഞു വീണു..
കടുത്ത കേളികള്‍
തളര്‍ത്തി
അത്യാസന്ന നിലയില്‍..

ലോക ഭിഷഗ്വരന്‍
പരമാവധി ശ്രമിച്ചിട്ടും
ഇപ്പോഴും ഊര്‍ദ്ധ്വന്‍ വലിച്ച്
മ്യതാവസ്ഥയില്‍..

പഴങ്കഥയുടെ
തിക്തസ്മരണയില്‍
മരിച്ചിട്ടും മരിക്കാതെ
അവള്‍..

7 comments:

വാക്കുകളുടെ വൻകരകൾ said...

VIPANIKKU KEEZH VIPANIKAL KOODI AAVAAM

HAINA said...

എല്ലാം ഇപ്പോള്‍ വില്പ്പനക്കാണല്ലോ

Unknown said...

ഇനി എന്തുണ്ട് ബാക്കി

വെഞ്ഞാറന്‍ said...

അളന്നു തിരിച്ച് സുന്ദരിയായവൾ
പഴങ്കഥയുടെ തിക്തസ്മരണയിൽ….

സമകാലികതയെ ചെറുവരികളിലൊതുക്കിയ കവിയ്ക്ക് അഭിനന്ദനങ്ങൾ!

Pranavam Ravikumar said...

>>പഴങ്കഥയുടെ
തിക്തസ്മരണയില്‍
മരിച്ചിട്ടും മരിക്കാതെ
അവള്‍..<<

Nice lines.. All the best!

രമേശ്‌ അരൂര്‍ said...

നല്ല വരികള്‍ :)

Shijith Puthan Purayil said...

എല്ലാം പഴങ്കഥയായി മാറുമെന്നു കഥയെഴുതുമ്പോള്‍ ഞാനും ഓര്‍ക്കാറില്ല. പിന്നെ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.