Friday, January 7, 2011

ബോഡി ലാംഗ്വേജ്

ഹൃദയഭാഷ
 പ്രണയമായ്
സ്നേഹമായ്
കാമമായ്
സ്വാർത്ഥമയം

നയനഭാഷ
ശാന്ത
നവരസങ്ങളായ്
നിലാവലയായ്
ഒഴുകിയിറങ്ങി

ചുണ്ടുകൾ
മുത്തത്തിന്റെ
ആംഗലേയ
പരിഭാഷക്കായ്
സീൽക്കരമിട്ട്
നാവ് നീട്ടി

കാഴ്ചകൾ

ശരീര ഭാഷയിൽ
പാവം ക്രൂരനായും
മറിച്ചും
സംഭവിച്ചിരിക്കാം

റോസാ ദളങ്ങളും
ചതുപ്പിടങ്ങളും
ഒളിഞ്ഞിരിക്കുന്ന
അരക്കെട്ടാണത്രെ
ശരീര ഭാഷ
മെനയുന്നത്

1 comment:

പട്ടേപ്പാടം റാംജി said...

കവിതയെക്കുറിച്ച് എനിക്കറിയില്ല. പക്ഷെ ഇത് വായിച്ചപ്പോള്‍ വെള്ളം പോലെ മനസ്സിലായി.
കൂടുതല്‍ സഹൃദയര്‍ വായിക്കാന്‍ ജാലകത്ത്തിലും ഫോളോയും ചേര്‍ക്കുന്നത് നന്നായിരിക്കും. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അറിയാവുന്നത് പറഞ്ഞ് തരാം. മെയില്‍ അയച്ചാല്‍ മതി.
raghavaramji@gmail.com