മനോനിലതെറ്റിയവന്റെ ചെയ്തികള് ഭ്രാന്താണോ..
ഇടവഴികളും നടവഴികളും താണ്ടി
കാഴ്ചകളോട് കെറുവിച്ചും കിന്നാരമോതിയും...
ചട്ടകൂടുകളില്നിന്നും മോചിതനായ്..
താന്തോന്നിയായ്..
വെളിപാടുകളുടെ ശുദ്ധിയുമായ്..
ആര്ത്തുചിരിക്കുകയോ..
കരയുകയോ.. ചെയ്യുന്നവന്!
നിങ്ങളുടെ ഭ്രാന്തവനെ തുറുങ്കിലടച്ചേക്കാം..
സ്വാതന്ത്ര്യത്തിന്റെ മായാകാഴ്ചകളില്
ഉള്ക്കണ്ണുതുറന്ന് ഉണ്മയറിഞ്ഞ്
പരിത്യാഗിയുടെ പ്രയാണമവസാനിപ്പിക്കാന്
നിങ്ങള്ക്കെന്തവകാശം...
ഭ്രാന്തില്ലാത്തവനല്ലേ അതിന്നുടയോന്
Showing posts with label മനോനിലതെറ്റിയ പ്രിയപ്പെട്ടവര്ക്ക്. Show all posts
Showing posts with label മനോനിലതെറ്റിയ പ്രിയപ്പെട്ടവര്ക്ക്. Show all posts
Saturday, November 17, 2007
Subscribe to:
Posts (Atom)