Saturday, November 17, 2007

ഭ്രാന്ത്

മനോനിലതെറ്റിയവന്റെ ചെയ്തികള്‍ ഭ്രാന്താണോ..
ഇടവഴികളും നടവഴികളും താണ്ടി
കാഴ്ചകളോട് കെറുവിച്ചും കിന്നാരമോതിയും...
ചട്ടകൂടുകളില്‍നിന്നും മോചിതനായ്..
താന്തോന്നിയായ്..
വെളിപാടുകളുടെ ശുദ്ധിയുമായ്..
ആര്‍ത്തുചിരിക്കുകയോ..
കരയുകയോ.. ചെയ്യുന്നവന്‍!
നിങ്ങളുടെ ഭ്രാന്തവനെ തുറുങ്കിലടച്ചേക്കാം..
സ്വാതന്ത്ര്യത്തിന്റെ മായാകാഴ്ചകളില്‍
ഉള്‍ക്കണ്ണുതുറന്ന് ഉണ്മയറിഞ്ഞ്
പരിത്യാഗിയുടെ പ്രയാണമവസാനിപ്പിക്കാന്‍
നിങ്ങള്‍ക്കെന്തവകാശം...
ഭ്രാന്തില്ലാത്തവനല്ലേ അതിന്നുടയോന്‍

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവന്‍ മനസ്സിനെ കീഴ്പ്പെടുത്താന്‍ കഴിയാത്തവന്‍.

ദിലീപ് വിശ്വനാഥ് said...

ജീവിതത്തില്‍ നിന്നും തിരിഞ്ഞു നടക്കുന്നവര്‍ക്ക് വേണ്ടി.
നല്ല വരികള്‍.

ഏ.ആര്‍. നജീം said...

അതേ, ഇതായിരുന്നല്ലോ നമ്മുടെ നാറാണത്ത് ഭാന്തന്റെ അവസ്ഥയും

Unknown said...

നല്ല വരികള്‍......ഓരോ വരിയും എടുത്തുപറയത്തക്കതാണ്..congrats