Thursday, November 15, 2007

സൗഹൃദങ്ങള്‍ വേര്‍പിരിയുന്നത്

ജീവിതമാം അജ്ഞാതതീരങ്ങളില്‍
അകപ്പെട്ടുഴലുന്നോര്‍ അറിയാതെ
സൗഹൃദങ്ങള്‍ അകന്നുപോകും
ക്ലേശങ്ങള്‍ തലയിലേറുന്നേരം
മൈത്രിബന്ധങ്ങള്‍ക്ക് സ്ഥാനമില്ല!

ജ്ഞാനിയോ വാക്മിയോ ഉണ്ടായിത്തീരുവാന്‍
ഏകനായ് നൗക തുഴഞ്ഞിടേണം
വീറുറ്റ കൃത്യങ്ങള്‍ ചെയ്തുവന്നീടുന്നവര്‍
തന്നിലൊതുങ്ങുന്നതു കാണുന്നേരം
കളിയാക്കീടുന്നോര്‍ കഥയറിഞ്ഞീടുവാന്‍
മംഗല്യമൊന്നു കഴിക്കവേണം!

അണുകുടുംബത്തിന്‍ ദൈന്യതയില്‍
പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല!
വിളക്കില്‍ പൊലിയുന്ന പാറ്റയെ
തടയുവാന്‍ മറ്റുള്ളവക്കാവതില്ല!
ആറിഞ്ഞോന്‍ പകരുമറിവിനെ
തൃണവല്‍ഗണിക്കുവാന്‍ ആളൊരുക്കം

ഗതകാലസ്മരണകള്‍ ഉള്ളിലൊതുക്കീട്ട്
വിഷണ്ണനായ് തീരുവാന്‍ മാത്രമായി..
എത്രയാള്‍ക്കൂട്ടത്തിലും ഒറ്റയാണെങ്കിലും
പഴയൊരാമൈത്രിയെ താലോലമാടുവാന്‍
കാലം പകരുന്നു ശാശ്വത സത്യങ്ങള്‍
സ്വാതന്ത്ര്യത്തിണ്ടെ മേച്ചില്‍പുറങ്ങളെ
അടിയറവാക്കീട്ട് നേടിയതെന്ത് നാം..

6 comments:

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിത ഇഷ്ടപ്പെട്ടു

ശ്രീ said...

നല്ല വരികള്‍‌...

“അണുകുടുംബത്തിന്‍ ദൈന്യതയില്‍
പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല!
വിളക്കില്‍ പൊലിയുന്ന പാറ്റയെ
തടയുവാന്‍ മറ്റുള്ളവക്കാവതില്ല!”

:)

സുമുഖന്‍ said...

ഇഷ്ടപ്പെട്ടു നല്ല വരികള്‍.!!

പ്രയാസി said...

“ജീവിതമാം അജ്ഞാതതീരങ്ങളില്‍
അകപ്പെട്ടുഴലുന്നോര്‍ അറിയാതെ
സൗഹൃദങ്ങള്‍ അകന്നുപോകും
ക്ലേശങ്ങള്‍ തലയിലേറുന്നേരം
മൈത്രിബന്ധങ്ങള്‍ക്ക് സ്ഥാനമില്ല!“

സത്യസന്തമായ വരികള്‍ക്കു 100 മാര്‍ക്ക്..

ഹാരിസ് said...

പ്രതിഭയുണ്ട്.പക്ഷെ,ശിക്ഷിതനല്ല.
എഴുതാന്‍ വീര്‍പ്പ് മുട്ടുംബൊള്‍ മാത്രം എഴുതു.
സമാനമനസ്കര്‍ക്ക് വേണ്ടി മാത്രം