Monday, November 19, 2007

കാപട്യം

വാക്കിലും നോക്കിലും കുലീനത
സ്ത്രീവാദത്തിന്നനുകൂലി
സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ
വേദികളില്‍..
സ്ത്രീപുരുഷസമത്വ വിഷയങ്ങളില്‍
ഢോക്ടറേറ്റ്..
എന്നിട്ടും, സമ്മേളന നഗരിയില്‍നിന്നും
വൈകിയാത്രയായ വാഹനത്തില്‍
മാനഭംഗംനടത്തി "ബലിയാടായ്"
ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...

പാശ്ചാത്യസംസ്കാരത്തിന്റെ
പോരായ്മകളെക്കുറിച്ച് വാചാലന്‍..
ബന്ധങ്ങള്‍ക്ക് വിലയില്ലാത്തവര്‍
ലൈംഗികതക്ക് വിലക്കില്ലാത്തോര്‍
കണ്ടവരോടൊത്ത് ഉലകം ചുറ്റുന്നവര്‍
അങ്ങനെ പോകുന്നു..
എപ്പോഴോ ഒരു വ്യഥിതബാല്യത്തെ
ചൂഷണം ചെയ്ത് വാര്‍ത്തകളില്‍..

കേരളത്തനിമ കേട്ട് നാട്കാണാനെത്തിയവര്‍
ഹര്‍ത്താല്‍ സംസ്കാരം നുകര്‍ന്ന് ക്ഷീണിച്ച്
കോവളത്ത് വൈറ്റമിന്‍ 'ഡി' ആര്‍ജ്ജിക്കവെ!
ദൈവത്തിന്റെ സ്വന്തം മക്കള്‍ നോട്ടത്താല്‍
ബലാല്‍ത്സംഗം ചെയ്തമ്പരപ്പിക്കുന്നു

5 comments:

ദിലീപ് വിശ്വനാഥ് said...

കേരളത്തനിമ കേട്ട് നാട്കാണാനെത്തിയവര്‍
ഹര്‍ത്താല്‍ സംസ്കാരം നുകര്‍ന്ന് ക്ഷീണിച്ച്
കോവളത്ത് വൈറ്റമിന്‍ 'ഡി' ആര്‍ജ്ജിക്കവെ!
ദൈവത്തിന്റെ സ്വന്തം മക്കള്‍ നോട്ടത്താല്‍
ബലാല്‍ത്സംഗം ചെയ്തമ്പരപ്പിക്കുന്നു

തീക്ഷ്ണമായ വരികള്‍. കൊള്ളാം.

Sherlock said...

തികച്ചും സത്യം....

ആ അവസാനത്തെ വരികള് വളരെ നന്നായിരിക്കുന്നു

പ്രയാസി said...

കേരളത്തനിമ കേട്ട് നാട്കാണാനെത്തിയവര്‍
ഹര്‍ത്താല്‍ സംസ്കാരം നുകര്‍ന്ന് ക്ഷീണിച്ച്
കോവളത്ത് വൈറ്റമിന്‍ 'ഡി' ആര്‍ജ്ജിക്കവെ!
ദൈവത്തിന്റെ സ്വന്തം മക്കള്‍ നോട്ടത്താല്‍
ബലാല്‍ത്സംഗം ചെയ്തമ്പരപ്പിക്കുന്നു..

സത്യത്തില്‍ വായി നോക്കികളെ കാണണമെങ്കില്‍ കോവളത്തു തന്നെ പോണം! സായിപ്പിനെ മാത്രമല്ല സ്വദേശിയേം വിടാറില്ല. നഗ്നത കണ്ടാല്‍ നോക്കാത്തവരില്ല..പക്ഷെ ഇതു വല്ലാത്തൊരു നോട്ടം തന്ന മ്വാനേ..(നോട്ടത്താല്‍ ബലാല്‍ത്സംഗം)

കലക്കി വരികള്‍..:)

Unknown said...

ചില യാഥാര്‍ത്ഥ്യങ്ങള്‍!

Murali K Menon said...

:))