Friday, November 2, 2007

ദാബത്യം

സൗഹൃദം വിടചൊല്ലിയപ്പോള്‍..
ഏകാന്തതയുടെ തുരുത്തില്‍
കിനാവിനെ പങ്കാളിയാക്കി
ഞാന്‍ ജീവിക്കാന്‍ തുടങ്ങി!

സങ്കടങ്ങള്‍ കാണാത്ത പുറംകാഴ്ചയില്‍
‍ഞങ്ങള്‍ മാതൃകാദബതികളായി..
സത്യത്തില്‍ ഏകാന്തതയിലെ കിനാക്കള്‍
ജീവിതഗന്ധികളായിരുന്നില്ല!
തൂലികാസൗഹൃദം പോലെ
ഇടക്കെപ്പോഴോ അത് മുറിഞ്ഞുപോയി..
ജീവിതയാത്രയില്‍ സംഭവിക്കാറുള്ളതുപോലെ

തിന്മയുടെ തടവറയില്‍ നന്മയും
അജ്ഞ്തയുടെ തടവറയില്‍ അറിവും ഇല്ലാതായ്..
ഞങ്ങള്‍ക്ക് കാണാനും കേള്‍ക്കാനും
പറയാനും പറയാതിരിക്കാനും
മറ്റൊന്നുമില്ലായിരുന്നു...

പരസ്പരം കണ്ടും കേട്ടും
ഒറ്റപ്പെടലിന്റെ മൂടുപടമഴിഞ്ഞപ്പോള്‍!
ഞങ്ങള്‍ മൊഴിചൊല്ലിപ്പിരിഞ്ഞു..
ഇനിയുമൊരു കൂടിചേരലിന്‍ന്റെ
വിരസതയൊഴിവാക്കാന്‍...

2 comments:

വാണി said...

വളരേ നല്ല കവിത.

ദാബത്യം എന്നതു തെറ്റല്ലേ?

ദാമ്പത്യം അല്ലേ ശരി?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത!

ഒരു തെറ്റു കൂടി - "കൂടിച്ചേരല്‍" എന്നല്ലേ വേണ്ടത്‌