Friday, November 23, 2007

ഒഴിഞ്ഞ വക്കീലാപ്പീസ്

ആളൊഴിഞ്ഞ വക്കീലാപ്പിസിന്റെ മൂലയില്‍
കറുത്ത ഗൗണ്‍ വേതാളം പോലെ തൂങ്ങുന്നു
ആശങ്കകളും ആവലാതികളും വായുവില്‍ തളംകെട്ടി
പാപികളുടെ ഇടത്താവളത്തില്‍
വെട്ടിനുറുക്കിയ മനസാക്ഷിത്തുണ്ടുകള്‍
ചോരപുരണ്ട് ചിതറിക്കിടക്കുന്നു
ദൈന്യതയുടെ നിഴലുകള്‍ വീണുടഞ്ഞ്
ഗുമസ്തന്റെ മൂലക്കുരു നീര്‍ച്ചാലുകളായി
പാടുവീണ മരക്കസേര ചുവപ്പണിയുന്നു
കഴുത്തറ്റം ചെളിയില്‍ താഴ്ന്നൊരു തലയുടെ
നിഴല്‍ നിലാവില്‍ തെളിയുമ്പോള്‍
വാനോളമുയരത്തില്‍ പെരുമയുടെ കേളികൊട്ട്
ശിഷ്യര്‍ക്ക് നല്‍കാത്ത പ്രതിഫലവും
പാഴായ അദ്ധ്വാനവും ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട്
കാബിന്‍ പൂട്ടി താക്കോല്‍ മണലാരണ്യത്തിലേക്ക്
വലിച്ചെറിയുന്നു.. അവര്‍ അക്കരെ പോകട്ടെയെന്നാവും
കക്ഷിയുടെ കാശ് മേശക്കുള്ളിലാകുന്നതുവരെ
ചതുരംഗം തുടരുന്ന മേശ ഇരയെകാത്ത്
എട്ടുകാലിവലപോലെ...
ചിത്രഗുപ്തന്‍ കുറിക്കാന്‍ മറന്ന
ശപിച്ചും ആഹ്ലാദമണപൊട്ടിയും
നല്‍കിയ ഫീസിന്റെ കണക്കുകള്‍
ഖഡ്ഗമായി ഗുരുവിന്റെ ശിരസ്സിനുമുകളില്‍
ചില്ലലമാരയിലെ അറിവിന്റെ വേദഗ്രന്ഥങ്ങള്‍
അസംബന്ധങ്ങള്‍ പുലമ്പി തലയറഞ്ഞുചിരിക്കുന്നു
അസന്‍ മാര്‍ഗ്ഗികള്‍ക്കൊരത്താണിയായി അപ്പോഴും
വാതിലുകള്‍ മലര്‍ക്കെ തുറന്നുകിടന്നിരുന്നു

4 comments:

vadavosky said...

About Me
skuruvath
who am I , what is the cause of my birth, What is the meaning of life... I don,t no..

ഇതാണ്‌ ഈ കവിതയുടെ പ്രചോദനം അല്ലെ
പോയി നാളത്തെ കേസു പഠി

ദിലീപ് വിശ്വനാഥ് said...

കൊള്ളാം കവിത.

പ്രയാസി said...

ഇപ്പ കേസ്സൊന്നും ഇല്ലെ..!..:)

ഏ.ആര്‍. നജീം said...

മഹാബലിയുടെ നാളുകള്‍ തിര്‍ച്ചുവന്നാ പിന്നെ ഇതേപോലെയൊക്കെ നടന്നേക്കും....