Wednesday, November 14, 2007

നിത്യത

അസ്വസ്ഥതയുടെ ഭ്രമണപഥത്തില്‍..
ശാന്തിതേടിയലയു‍മ്പോള്‍..!
സ്നേഹസാന്ത്വനമായ്
നീയെന്നിലുണരുന്നുവോ..?

പറഞ്ഞൊഴിയാത്ത ആഹ്ലാദവും
കരുണപൊഴിയുന്ന നോട്ടവുമായി..
നിന്റെ സ്മരണകള്‍..

അളവറ്റ സ്നേഹം നല്‍കാന്‍
നീയുണ്ടെന്നറിഞ്ഞപ്പോള്‍..
തിടുക്കമാകുന്നു

പൊയ്മുഖങ്ങള്‍ക്കിടയില്‍
കാപട്യത്തിന്റെ നെറുകയില്‍
സങ്കടങ്ങളുടെ നടുക്കടലില്‍
നീന്തിത്തളരുമ്പോള്‍
നിന്റെ സാമീപ്യത്തിനായ്
ആശ്ലേഷത്തിന്നായ് കൊതിക്കുന്നു

മാന്ത്രികസ്പര്‍ശമായി
എല്ലാം മറവിയിലാഴ്ത്തുന്ന
ശൂന്യതയില്‍ വിലയം ചെയ്യുന്ന
ശാന്തിതീരങ്ങള്‍ക്കായ്..
നിന്റെ കാലോച്ച‍ക്കായ്
കാതോര്‍ത്തിരിക്കുന്നു..

3 comments:

ഫസല്‍ ബിനാലി.. said...

nannaayittundu
veendum കാലോച്ച‍ക്കായ്
കാതോര്‍ത്തിരിക്കുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറഞ്ഞൊഴിയാത്ത ആഹ്ലാദവും
കരുണപൊഴിയുന്ന നോട്ടവുമായി..
നിന്റെ സ്മരണകള്‍..

നല്ല വരികള്‍

Murali K Menon said...

ചിന്തകളില്‍ കവിതയുണ്ടെങ്കിലും, ഇതിലെ ചില വരികള്‍ വെറും സ്റ്റേറ്റ്മെന്റായി മാത്രം നിലനില്‍ക്കുന്നുവെന്ന് തോന്നി.
ഈ കൃതിയില്‍ മാത്രം തോന്നിയതാണ്. അടുത്ത രചനയിലേക്ക് കണ്ണും നട്ട്