Tuesday, November 20, 2007

അന്ത്യക്കാഴ്ച

വഴിയോരക്കുടിലിലെ വൃദ്ധരാം ദമ്പതികള്‍
വഴിക്കണ്ണുമായ് കാത്തിരിക്കുമ്പോഴൊരു
തര്‍ക്കമുരുത്തിരിയുന്നൂ..
ഉറപ്പിച്ച മരണമതേതുവിധം..?
വെള്ളത്തില്‍ മുങ്ങി നിറവയറായ്
ശ്വാസം കളയാമെന്നൊരാള്‍!
തൂങ്ങിയാല്‍ പെട്ടെന്നാകുമെന്ന് മറ്റൊരാള്‍
അല്ലെങ്കിലോ.. വണ്ടിക്കുമുന്നില്‍..
ക്ലെയിം സംഖ്യ മകനാവട്ടെയെന്നമ്മ!
ഉപേക്ഷിച്ചയാള്‍ക്ക് പണമോ..
തര്‍ക്കം മൂത്ത് പിണങ്ങിയിരിപ്പായി..

വാര്‍ദ്ധക്യത്തണലിനായ്..
നനച്ച് വടവൃക്ഷമാക്കിയോന്‍..
പരിചരണം ശരണമായപ്പോള്‍
ഉപേക്ഷയാല്‍ തിരസ്കൃതരായവര്‍
പേരമക്കളെ കാണുവാനായ്
മനം നൊന്ത് കാത്തിരിപ്പോര്‍..
പാഠശാലയിലേക്ക് പോകവേയുള്ള
അപ്പൂപ്പാ..വിളിക്കായ് കാതോര്‍ത്തിരിക്കുന്നവര്‍
ഇന്നന്ത്യക്കാഴ്ച്ച!

വൃദ്ധയില്ലാതെ വൃദ്ധനൊറ്റക്കാവതില്ല!
അപ്പൂപ്പാവിളി കേള്‍ക്കാതിരുന്നപ്പോള്‍
എന്തുപറ്റിയെന്നാധിയോടെ എഴുന്നേറ്റിരുവരും
മകന്റെ വീട്ടിലേക്കായ്..ഊന്നുവടിയാല്‍ വൃദ്ധന്‍
വേവലാതിയോടേന്തി വലിഞ്ഞ് വൃദ്ധയും

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശരിയാണ്, ഇത് ഇന്നിന്റെ കഥ...

Unknown said...

.....വളരെ ടച്ചിങ് ആയിരുന്നു...

Murali K Menon said...

ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച - വൃദ്ധസദനങ്ങള്‍ നമ്മുടെ നാട്ടില്‍ പെരുകുന്നു.. സ്വാര്‍ത്ഥത നിറഞ്ഞ പുതിയ തലമുറയുടെ പ്രതിഫലനമാണോ അത്??