Friday, November 30, 2007

സ്വാതന്ത്ര്യം

അസമയത്തെ വണ്ടിയില്‍
കൂസലേതുമില്ലാതെ
തിങ്ങിഞെരുങ്ങി
അവളിരിക്കുന്നു

കൂടെയാരുമില്ലാത്ത
പെണ്ണില്‍ കാണുന്ന
ഭീതിയില്ല!
തിരക്കുന്ന പൂവാലരൊ
സ്പര്‍ശസുഖകാംക്ഷികളൊ
അലട്ടുന്നില്ല

സ്വാതന്ത്ര്യത്തിന്‍ ലഹരിയില്‍
കണ്ണുകളില്‍ പുച്ഛം
കാന്തിവദനത്തില്‍
പ്രസന്നതനിഴലാട്ടം
ഇഷ്ട്ക്കേടുകളുടെ
പൊരുത്തക്കേടില്‍
നിന്നുയര്‍ന്ന ഉജ്ജ്വലഭാവം

ആരിവള്‍ ഗണികയൊ..
ഭയക്കേണ്ട മാനമിവള്‍ക്കില്ലേ
വിവിധാനുഭവങ്ങളില്‍
ഭോഗലോലയായ് ചാര്‍ത്തിയ
പൗരുഷത്താലഹങ്കാരി
ആണിവള്‍ക്ക് തൃണം

ദാമ്പത്യം, ആര്‍ത്തവവിമ്മിഷ്ടം
ആവര്‍ത്തന വിരസം
അടിമത്വത്തിന്‍ കണ്ണികള്‍
മക്കള്‍, അന്ത്യക്കൂട്ടിന്നത്താണി
വ്യര്‍ത്ഥമാം പ്രതീക്ഷ!
സ്വാര്‍ത്ഥതയുടെ മറുവശം

ചിന്തകളിങ്ങനെ വിഹരിക്കെ
സ്റ്റേഷനു മുന്നില്‍ ഗര്‍വ്വോടെയിറങ്ങി
വനിതാപോലീസായി
ചിതറിയ വികാരങ്ങള്‍
വാരിക്കൂട്ടി വണ്ടി മുന്നോട്ട്.!

4 comments:

ഫസല്‍ ബിനാലി.. said...

varikalile bhangi parayaathe vayya
congrats

Sherlock said...

ഞാനും ഗണികയാണെന്നാ വിചാരിച്ചേ..പിന്നെയല്ലേ മനസിലായത് :)

ക്രിസ്‌വിന്‍ said...

ആദ്യം ഞാന്‍ വിചാരിച്ചു-അവള്‍ കേരളത്തിലൂടെയല്ല യാത്ര ചെയ്യുന്നതെന്ന്
പിന്നെയല്ലെ മനസിലായത്‌..

റിജോ വിരുതികണ്ടത്തില്‍ said...

നന്നായിരിക്കുന്നു....!!