Sunday, November 11, 2007

പ്രണയഭാവങ്ങള്‍

ഒന്ന്

ഓര്‍മ്മകളുണര്‍ന്ന ജീവിതസന്ധ്യയില്‍
മനസ്സില്‍തെളിയുന്നു പോയകാലം
മോഹനരൂപവും മോഹവാക്കുമായ്
എന്‍ മനമേറിയ ദിവ്യ പ്രേമം
ആകര്‍ഷണത്താലതിസുന്ദരം
രതിവിസ്മയമാം ആദ്യകാലം
ശേഷം കഠിനമാം ദുരിതപര്‍വ്വം
കാണാത്തഭാവങ്ങള്‍ അറിയാത്തവേഷങ്ങള്‍
ആടിത്തിമര്‍ക്കുന്നു ജീവിതത്തില്‍
ദുഖത്തിന്‍ നിഴലില്‍ അറിയാതകലുമ്പോള്‍
ബന്ധനമാകുന്ന ബാന്ധവങ്ങള്‍
പ്രിയതരമാം കനവുകളൊക്കെയും
പാഴായിപ്പോകുമ്പോള്‍
സന്തോഷമാത്രകള്‍ വെറുതെയായി
ഒന്നായിരുന്നവര്‍ ധ്രുവങ്ങളായ് മാറീട്ട്
കാലം കഴിക്കുന്നു സമാപ്തരാകാന്‍..!

ര്‍ണ്ട്

നിഴല്‍ മൂടിയ ആകാശച്ചെരുവിലെ
പുല്‍ത്തകിടിയില്‍ അസ്തമയം നുകര്‍ന്നിരിക്കെ
അവര്‍ കമിതാക്കളായി..
സ്നേഹത്തിന്റെ നേര്‍ത്തനൂലിഴകളാല്‍
ബന്ധിതരായ്..
സ്നേഹം മാത്രം കൊതിച്ച്
മറ്റൊന്നും അഗ്രഹിക്കാതെ
അവര്‍ പരസ്പരം അറിയാന്‍ ശ്രമിച്ചു..
ഇന്നിന്റെ നിമിഷങ്ങളെ പരമാനന്ദമാക്കി
ഇന്നലെകളെ കുഴിച്ചുമൂടി അവര്‍ രമിച്ചു
അത്താഴം കഴിഞ്ഞ് വേര്‍പിരിയുന്നതുവരെ
അവര്‍ ഒന്നായി... വെള്ളം പോലെ
ശേഷം വിഘടിതരൂപമായി..

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ പേരുള്ള ഈ വരികളെ ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനാ
:)

ഏ.ആര്‍. നജീം said...

കവിത രണ്ടും കൊള്ളാട്ടോ...

ഓടോ : പ്രിയാജീ, ഇതില്‍ എവിടെ കിടക്കുന്നു പ്രിയ ഉണ്ണികൃഷ്ണന്‍ എന്ന് ..? :)

Murali K Menon said...

ഒടുങ്ങാത്ത പ്രണയം കൊണ്ട് ജീവിതം ധന്യമാവട്ടെ

Unknown said...

hai dear i open ur site. but its blank