Saturday, December 15, 2007

കേസ്

വേലി തെക്കാണെന്നും
കാലപഴക്കത്താല്‍ സര്‍വേകല്ല്
തേഞ്ഞില്ലാതായെന്നും അന്യായം

വേലി വടക്കാണെന്നും
പഴകുംതോറും തെളിയും
മന്ത്രക്കല്ലെന്ന് പത്രിക

വിള തിന്ന്
വേലിയില്ലാതായെന്ന് വിധി

വേലിയോ വിളയോ മൂപ്പെന്ന്
അപ്പീല്‍ വാദി

ആകാശം വീണെന്ന് കേട്ട
മുയല്‍കഥയല്ലെന്ന് എതൃകക്ഷി

തീര്‍പ്പ്
രണ്ടുപേര്‍ക്കും തെക്ക് ആറടി

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വേലി ചാടിപ്പോയ കവിത.

വളരെ ഇഷ്ടമായി

vadavosky said...

കവിത വളരെ നന്നായിട്ടുണ്ട്‌ വക്കീലേ

-വേറൊരു വക്കീല്‍

ഏ.ആര്‍. നജീം said...

അതെ, ശാശ്വതമായി ലഭിക്കുന്ന ആറടി. അതിനായി ആരും വഴക്കുകൂടേണ്ടതില്ലല്ലോ..
നന്നായിരിക്കുന്നു.

ഏ.ആര്‍. നജീം said...
This comment has been removed by the author.
മുസാഫിര്‍ said...

കവിതയുടെ ആശയം നന്ന്.ഇങ്ങിനത്തെ വിധികള്‍ വന്നാല്‍ വക്കീലന്മാര്‍ക്ക് പണിയില്ലാതാവുമല്ലോ !