ആധാരവും അടിയാധാരവും
കുടികടവും കൈവശവും
നോക്കി
ഭവനവായ്പയുടെ
ജാതകമെഴുത്ത്
നാലുസെന്റ്റ് വാങ്ങാന്
ആയുസ്സ്
പണയപ്പെടുത്തിയത്
ഭൂതം!
അടങ്കല് തെറ്റിയ വായ്പയും
ജപ്തിയും
കുടിയൊഴിക്കലും
പാരച്യൂട്ടിലിറങ്ങലും
ഭാവി..!
Friday, October 31, 2008
Thursday, October 30, 2008
മോഷണം
നിലവിളികള്ക്കായ് കാതോര്ത്ത്
ആയുധമെടുത്തൊരുങ്ങി..
തള്ളിയപ്പോള് തുറന്ന വാതില്
വിസ്മയമായെങ്കിലും
സ്വര്ണ്ണം തേടി
കിടപ്പറയിലെത്തി
മദ്യഗന്ധം പടര്ത്തി
തിരിഞ്ഞു കിടന്ന്
കൂര്ക്കം വലിക്കുന്ന
കരടിക്കപ്പുറത്ത്
അതിസുന്ദരി
കണ്ണുമിഴിച്ച്
നെടുനിശ്വാസമുതിര്ത്ത്
കാത്ത് കിടക്കുന്നു
വരിഞ്ഞു മുറുകിയ കൈകള്
രതിമൂര്ച്ഛയിലൊഴുകുംബോള്
തുറന്നിട്ട ലോക്കറിലേക്ക്
കൈ ചൂണ്ടി അവള്
മോഹനിദ്രയിലായി..
മഹധ്വജം നഷ്ടപ്പെട്ട്
ആധികേറിയ പുരുഷന്
ഉണര്ത്തിയപ്പോള്
അവള് ചുറ്റിലും പരതി
അത്ഭുതപ്പെട്ടു
എല്ലാം ഭദ്രം
മറ്റൊന്നും മോഷ്ടിച്ചിട്ടില്ല!
ആയുധമെടുത്തൊരുങ്ങി..
തള്ളിയപ്പോള് തുറന്ന വാതില്
വിസ്മയമായെങ്കിലും
സ്വര്ണ്ണം തേടി
കിടപ്പറയിലെത്തി
മദ്യഗന്ധം പടര്ത്തി
തിരിഞ്ഞു കിടന്ന്
കൂര്ക്കം വലിക്കുന്ന
കരടിക്കപ്പുറത്ത്
അതിസുന്ദരി
കണ്ണുമിഴിച്ച്
നെടുനിശ്വാസമുതിര്ത്ത്
കാത്ത് കിടക്കുന്നു
വരിഞ്ഞു മുറുകിയ കൈകള്
രതിമൂര്ച്ഛയിലൊഴുകുംബോള്
തുറന്നിട്ട ലോക്കറിലേക്ക്
കൈ ചൂണ്ടി അവള്
മോഹനിദ്രയിലായി..
മഹധ്വജം നഷ്ടപ്പെട്ട്
ആധികേറിയ പുരുഷന്
ഉണര്ത്തിയപ്പോള്
അവള് ചുറ്റിലും പരതി
അത്ഭുതപ്പെട്ടു
എല്ലാം ഭദ്രം
മറ്റൊന്നും മോഷ്ടിച്ചിട്ടില്ല!
Wednesday, October 29, 2008
ഗുരുവായൂര്
ഗുരുവായൂരിന് വികസനമതിവേഗം
നിറയുന്നു ബഹുനില സൗധങ്ങള്
നാള് തോറും കൂടുന്നു ജനസഹസ്രം
നിറയുന്നൂ.. ഭണ്ഡാരം കാണിക്കയാല്
എങ്കിലോ..............?
ഒരുമാത്ര സായൂജ്യം തേടുബോള്
ശകാരവര്ഷം കാതില്..
പ്രമുഖര്ക്കാവാമത്രെ!
തല ചായ്ക്കാനിടം തേട്യാല്..
പിടിച്ചു പറിക്കാര് നേരില്..
വെള്ളം കുടിച്ചെന്നാല്
കോളിഫോം അകത്തായി
ഓടകളൊഴുകുന്നു മലീമസമായി..
കാര് വര്ണ്ണന് നിറമായി..
ഒരുനേരമുണ്ടും ഭജിച്ചും
കഴിയുന്നോര്ക്കത്താണിയില്ല
ദേവസ്വം വക നടയടി ശരണം
ആരാമം തീര്ത്ഥാനന്ദിക്കുന്നോര്ക്കാദരം
കാണാന് കഴ്ച്ചക്കാരേറെ..
വരുമാനം കവിഞ്ഞിട്ടും
അടിസഥാനം നല്കാത്തോര്..
മനമെന്നു വെളിവാകും..?
നേര്ച്ചയെന്തു നേരണം..?
നിറയുന്നു ബഹുനില സൗധങ്ങള്
നാള് തോറും കൂടുന്നു ജനസഹസ്രം
നിറയുന്നൂ.. ഭണ്ഡാരം കാണിക്കയാല്
എങ്കിലോ..............?
ഒരുമാത്ര സായൂജ്യം തേടുബോള്
ശകാരവര്ഷം കാതില്..
പ്രമുഖര്ക്കാവാമത്രെ!
തല ചായ്ക്കാനിടം തേട്യാല്..
പിടിച്ചു പറിക്കാര് നേരില്..
വെള്ളം കുടിച്ചെന്നാല്
കോളിഫോം അകത്തായി
ഓടകളൊഴുകുന്നു മലീമസമായി..
കാര് വര്ണ്ണന് നിറമായി..
ഒരുനേരമുണ്ടും ഭജിച്ചും
കഴിയുന്നോര്ക്കത്താണിയില്ല
ദേവസ്വം വക നടയടി ശരണം
ആരാമം തീര്ത്ഥാനന്ദിക്കുന്നോര്ക്കാദരം
കാണാന് കഴ്ച്ചക്കാരേറെ..
വരുമാനം കവിഞ്ഞിട്ടും
അടിസഥാനം നല്കാത്തോര്..
മനമെന്നു വെളിവാകും..?
നേര്ച്ചയെന്തു നേരണം..?
Tuesday, October 28, 2008
അ:പൂര്ണം
സന്ധ്യക്ക് പ്രേയസീ..
കനിവേറും വിഷാദമായ്
നീയുള്ളില് നിറയുന്നുവല്ലോ..!
എല്ലാം മറക്കാം.. ഓര്ക്കാതിരിക്കാം
സന്ധ്യക്ക് വീണ്ടും
കിനിയുന്നു രക്തം
ഒന്നാകാനായി മനമതില് ലാളിച്ചു
മൗന പ്രണയമായ് അകതാരില് പുഷ്പിച്ചു
വാക്കു കേള്ക്കുബോള്
കനവുകള് പൂക്കുന്നു
ഭീരുവായൊന്നും പറയാതിരുന്നിട്ട്
മൊഹസഞ്ചിയില് സൂക്ഷിച്ച നിനവുകള്
ഉണ്മകുറയാതെ നെഞ്ചകമേറ്റി ഞാന്
പ്രണയമൊക്കെയും ദിവാസ്വപ്നമായ്
മോഹനരൂപത്തെ പുണര്ന്നിരുന്നു
സന്തോഷമെല്ലാം കാമമായ്
അനുധാവനം ചെയ്തിരുന്നു..!
ആശയെ ത്യജിക്കുമെന്നോര്ത്തോ..
വാക്കുകള് പാഴായി
നോവിക്കുമെന്നുള്ഭയത്താലോ..
ഭീരുവായൊന്നും പറയാതിരുന്നിട്ട്
മോഹമേ നീയെനിക്കന്യമായി..
കനിവേറും വിഷാദമായ്
നീയുള്ളില് നിറയുന്നുവല്ലോ..!
എല്ലാം മറക്കാം.. ഓര്ക്കാതിരിക്കാം
സന്ധ്യക്ക് വീണ്ടും
കിനിയുന്നു രക്തം
ഒന്നാകാനായി മനമതില് ലാളിച്ചു
മൗന പ്രണയമായ് അകതാരില് പുഷ്പിച്ചു
വാക്കു കേള്ക്കുബോള്
കനവുകള് പൂക്കുന്നു
ഭീരുവായൊന്നും പറയാതിരുന്നിട്ട്
മൊഹസഞ്ചിയില് സൂക്ഷിച്ച നിനവുകള്
ഉണ്മകുറയാതെ നെഞ്ചകമേറ്റി ഞാന്
പ്രണയമൊക്കെയും ദിവാസ്വപ്നമായ്
മോഹനരൂപത്തെ പുണര്ന്നിരുന്നു
സന്തോഷമെല്ലാം കാമമായ്
അനുധാവനം ചെയ്തിരുന്നു..!
ആശയെ ത്യജിക്കുമെന്നോര്ത്തോ..
വാക്കുകള് പാഴായി
നോവിക്കുമെന്നുള്ഭയത്താലോ..
ഭീരുവായൊന്നും പറയാതിരുന്നിട്ട്
മോഹമേ നീയെനിക്കന്യമായി..
Thursday, December 20, 2007
എ. ടി. എം
ഒറ്റമുറിയില് നിന്നും
ഉള്ക്കാഴ്ചയുടെ
പരിമളത്തില്
വെളിയിലിറങ്ങി
മെഷിനില് തുട്ടിട്ട്
സുരക്ഷിതത്വത്തിന്റെ
ഉറയെടുത്തണിഞ്ഞ്
എ.ടി.എമ്മില്
കാര്ഡിട്ട് മെനുവിലെ
മെലിഞ്ഞതില് ഞെക്കി
ഗ്ലാസ് പൊക്കിവന്ന
ചേലയില്ലാത്ത
സൗന്ദര്യവുമായി
നിലാവത്തിറങ്ങി
പോക്കുവെയിലില്
കറങ്ങി
സ്ഖലിച്ച സ്വപ്നങ്ങള്
മായാന് തുടങ്ങിയപ്പോള്
നോക്കിയ വിളിച്ചു
അക്കൗണ്ടില് സംഖ്യ
തീര്ന്നിരുന്നു..
ഉടയാത്ത ചന്തവുമായി
അവള്
വീണ്ടും കണ്ണാടിക്കൂട്ടിലേക്ക്
ഉള്ക്കാഴ്ചയുടെ
പരിമളത്തില്
വെളിയിലിറങ്ങി
മെഷിനില് തുട്ടിട്ട്
സുരക്ഷിതത്വത്തിന്റെ
ഉറയെടുത്തണിഞ്ഞ്
എ.ടി.എമ്മില്
കാര്ഡിട്ട് മെനുവിലെ
മെലിഞ്ഞതില് ഞെക്കി
ഗ്ലാസ് പൊക്കിവന്ന
ചേലയില്ലാത്ത
സൗന്ദര്യവുമായി
നിലാവത്തിറങ്ങി
പോക്കുവെയിലില്
കറങ്ങി
സ്ഖലിച്ച സ്വപ്നങ്ങള്
മായാന് തുടങ്ങിയപ്പോള്
നോക്കിയ വിളിച്ചു
അക്കൗണ്ടില് സംഖ്യ
തീര്ന്നിരുന്നു..
ഉടയാത്ത ചന്തവുമായി
അവള്
വീണ്ടും കണ്ണാടിക്കൂട്ടിലേക്ക്
Saturday, December 15, 2007
കേസ്
വേലി തെക്കാണെന്നും
കാലപഴക്കത്താല് സര്വേകല്ല്
തേഞ്ഞില്ലാതായെന്നും അന്യായം
വേലി വടക്കാണെന്നും
പഴകുംതോറും തെളിയും
മന്ത്രക്കല്ലെന്ന് പത്രിക
വിള തിന്ന്
വേലിയില്ലാതായെന്ന് വിധി
വേലിയോ വിളയോ മൂപ്പെന്ന്
അപ്പീല് വാദി
ആകാശം വീണെന്ന് കേട്ട
മുയല്കഥയല്ലെന്ന് എതൃകക്ഷി
തീര്പ്പ്
രണ്ടുപേര്ക്കും തെക്ക് ആറടി
കാലപഴക്കത്താല് സര്വേകല്ല്
തേഞ്ഞില്ലാതായെന്നും അന്യായം
വേലി വടക്കാണെന്നും
പഴകുംതോറും തെളിയും
മന്ത്രക്കല്ലെന്ന് പത്രിക
വിള തിന്ന്
വേലിയില്ലാതായെന്ന് വിധി
വേലിയോ വിളയോ മൂപ്പെന്ന്
അപ്പീല് വാദി
ആകാശം വീണെന്ന് കേട്ട
മുയല്കഥയല്ലെന്ന് എതൃകക്ഷി
തീര്പ്പ്
രണ്ടുപേര്ക്കും തെക്ക് ആറടി
Friday, December 14, 2007
അവസ്ഥാന്തരം
മുറ്റത്തെ ചെമ്പകം
പൂക്കള് ചോപ്പായി
സുഗന്ധമായി
മുടിച്ചുരുളുകളില്
പുസ്തക സഞ്ചിയില്
ഇളം കനവുകളില്
പ്രണയവഴികളില്
ഇലകള് തഴച്ച്
പൂക്കള് നിറഞ്ഞ്
നിറ ചന്തമായി
മോന്തായം വിട്ടപ്പോള്
കാരണവര്ക്ക് കാലനായ്
അപശകുനമായ്
ബലിയാടായ്
തല തകര്ന്ന്
ഉടല് ചിന്നഭിന്നമായ്
നറുമണമില്ലാതെ
അട്ടത്തെ ശേഖരമായ്
പൂക്കള് ചോപ്പായി
സുഗന്ധമായി
മുടിച്ചുരുളുകളില്
പുസ്തക സഞ്ചിയില്
ഇളം കനവുകളില്
പ്രണയവഴികളില്
ഇലകള് തഴച്ച്
പൂക്കള് നിറഞ്ഞ്
നിറ ചന്തമായി
മോന്തായം വിട്ടപ്പോള്
കാരണവര്ക്ക് കാലനായ്
അപശകുനമായ്
ബലിയാടായ്
തല തകര്ന്ന്
ഉടല് ചിന്നഭിന്നമായ്
നറുമണമില്ലാതെ
അട്ടത്തെ ശേഖരമായ്
Subscribe to:
Posts (Atom)