Saturday, October 27, 2007

പ്രവാസി

കനത്ത ഏകാന്തതയില്‍ മൗനം ഭഞ്ജിക്കാനൊ..
കഥയും കവിതയും നേരബോക്കുമായ്..
നിറനിലാവില്‍ കാറ്റേറ്റിരിക്കാനൊ..
അസ്ത്മയം നുകര്‍ന്നു തീരത്തിരിക്കാനൊ..
മേളം കേട്ട് പൂരപ്പറബില്‍ കറങ്ങാനൊ..
വല്ലപ്പോഴുമൊന്നുകൂടാനൊ... ആരുമില്ലാതായി.
സൂപ്പര്‍സ്റ്റാറിന്‍ തലവര തന്‍ പൃഷ്ഠത്തി-
ലെങ്കിലുമെന്നാത്മഗതം ചെയ്തവനും
കടല്‍ കടന്നെങ്ങൊ പോയ് പ്രവാസിയായ്..

സമാഗമങ്ങളിലെ സന്തോഷാശ്രുവും
വേര്‍പാടിലെ സങ്കടവും നിങ്ങള്‍ക്ക്

ദാബത്യത്തിലെ സില്‍ വര്‍ ജൂബിലിയില്‍
മാസങ്ങളുടെ കണക്ക് മാത്രം !

നിയന്ത്രണരേഖയില്ലാതെ പോറ്റിയമക്കള്‍
നിയന്ത്രണം വിട്ടോടുബോള്‍ പകയ്ക്കുന്നതും നിങ്ങള്‍

തൊഴില്‍ പോയി വീട്ടിലെത്തിയാല്‍
വിലയല്ലെന്നറിയാവുന്നവര്‍...കറവപശുക്കള്‍

വീട്ടാരെ നയിക്കാനായ് ജീവിതം ഹോമിച്ചവര്‍
ജീവിക്കാന്‍ മറന്നവര്‍...

നിങ്ങള്‍ പ്രവാസികളാണത്രെ !
സുന്ദരമാം പദം ആരിതിന്‍ ഉപഞ്ജാതാവ്.. ?

3 comments:

പ്രയാസി said...

കൊള്ളാം സുഹൃത്തേ..കറവപ്പശുക്കള്‍..
നല്ല പര്യായം
പ്രവാസി: പ്രയാസി,കറവപ്പശു, ജീവിക്കാന്‍ മറന്നവന്‍ etc..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാഷേ, കവിത നന്നായിരിക്കുന്നു.'നൊ' എന്നതിനു പകരം 'നോ' എന്നാണു ശരിയാവുക എന്നു തോന്നുന്നു.
If it is a fault leave it.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്