Tuesday, October 30, 2007

അവള്‍

അവളുടെ പ്രേമം ...

ആസക്തി നിറഞ്ഞതായിരുന്നൂ..
ചന്തയിലെ വാടകമുറിയില്‍
ജാലകത്തിനപ്പുറത്തെ
നിരവധി കണ്ണുകളിലെ
മൈഥുനക്കാഴ്ചയായി
ആദ്യം വെളിപ്പെട്ടു..

അവളുടെ കാമുകന്....

വിധിച്ചത് ഭ്രാന്തായിരുന്നു...
ഭ്രമങ്ങള്‍‍ക്ക് വശം വദനായി
മായാകാഴ്ചകള്‍ കണ്‍ട്
അവന്‍ നാടിന്റെ ഭ്രാന്തനായി
അവളുടെ നേര്‍ച്ചക്കോഴിയായ്...

അവളുടെ ഭര്‍ത്താവ്...

ഗന്ധത്തിലും സ്പര്‍ശത്തിലും
ആത്മനിര്‍ വൃതിയടഞ്ഞ്..
സായൂജ്യത്തിന്റെ മൂര്‍ത്തിയായ്..
അവളെ ദര്‍ശിച്ച് ആനന്തനൃത്തമാടി!

അവള്‍..

അടിയറവറിയാത്തവള്‍
സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക-
പ്പുറത്തുനിന്നും..
പുരുഷന്റെ ദൗര്‍ബല്യം കണ്‍ടെടുത്തവള്‍..
മര്‍മ്മമറിഞ്ഞ സ്ത്രീവാദി.

6 comments:

ഫസല്‍ ബിനാലി.. said...

നന്നായിരിക്കുന്നു സുഹൃത്തേ, തുടര്‍ന്നും എഴുതുക

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അടിയറവറിയാത്തവള്‍
സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക-
പ്പുറത്തുനിന്നും..
പുരുഷന്റെ ദൗര്‍ബല്യം കണ്‍ടെടുത്തവള്‍..
മര്‍മ്മമറിഞ്ഞ സ്ത്രീവാദി.

Perfect lines....

G.MANU said...

അടിയറവറിയാത്തവള്‍
സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക-
പ്പുറത്തുനിന്നും

great mashe

salil | drishyan said...

അവള്‍, പീഡനം , പ്രവാസി , കഴിയുമോ , നിനക്കായ് - ഈ കവിതകള്‍ വായിച്ചു. കവിതകളെ കുറിച്ച് അധികമൊന്നും വിവരമില്ലാത്തതു കൊണ്ട് ‘നന്നായിട്ടുണ്ട്’ എന്നു മാത്രം പറയുന്നു.

ഭാവുകങ്ങള്‍.

സസ്നേഹം
ദൃശ്യന്‍

പ്രയാസി said...

വളരെ നന്നായിരിക്കുന്നു....

ഏ.ആര്‍. നജീം said...

പാവം അവള്‍...
:)