Wednesday, October 31, 2007

ഹര്‍ത്താല്‍

ഹര്‍ത്താല്‍ മാറ്റിയപ്പോള്‍ എല്ലാരും മൗനാത്തിലായ്..
ഹര്‍ത്താലൊരുക്കങ്ങള്‍ക്ക് മങ്ങലേറ്റു..

ബിവറേജുകടയുടെ മുന്നിലെ
അനുസരണയുടെ വരി അപ്രത്യക്ഷമായ്..
കൊഴിക്കടകളില്‍ തിരക്കൊഴിഞ്ഞു..

പെട്രോള്‍ ‍ബങ്കിലെ ജീവനക്കാര്‍ അസന്തുഷ്ട്രരായ്..
ചെത്തുകാര്‍ക്ക് തെങ്ങിന്‍ ചുവട്ടിലെ
കച്ചവടം നഷ്ടമായ്..

സര്‍ക്കാര്‍വാലകള്‍ക്കാപ്പീസിലെത്താതെയൊപ്പിട്ട്
ശബളം വാങ്ങാന്‍ സാധിക്കാതായ്..
മധ്യമങ്ങള്‍ക്ക് വാര്‍ത്താപ്രധാന്യം നഷ്ട്മായ്..

ഹര്‍ത്താലിനെതിരെ പടവാളോങ്ങിയ
കോടതിക്കോ ജനപിന്തുണയില്ലാ തായി..

എന്നാല്‍, ചിലരോ.. കൃതജ്ഞതയുള്ളവര്‍

ചികില്‍ത്സ കിട്ടാതെ മരണമടയേണ്ടവര്‍..
ഇസ്ങ്ങള്‍ക്കായ് ചാവാന്‍ വിധിച്ചവര്‍,
പിശാചേറിയ മര്‍ത്ത്യര്‍ക്കിടയില്‍
ദുരിതബാധിതരാം നിയമപാലകര്‍..!

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹര്‍ത്താല്‍ ആഘോഷമാക്കുന്ന ഈ കാലത്തു ഈ കവിത പ്രശംസനീയം തന്നെ

പ്രയാസി said...

ഹര്‍ത്താല്‍.. ഹര്‍ത്താല്‍..
അവനവന്‍ കുഴിക്കുന്ന കുഴികളില്‍
പതിക്കുമ്പോള്‍ ഹര്‍ത്താല്‍..
കാലുതട്ടിവീണാലും ഹര്‍ത്താല്‍..
കൂട്ടുകാരന്‍ പിച്ചിയാലും ഹര്‍ത്താല്‍..

Unknown said...

IndiaFM Aishwarya brings in birthday at the Taj Mahal

Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html