Thursday, October 25, 2007

നിനക്കായ്

മൗനത്തിന്റെ വീണുടഞ്ഞ വാക്കുകളായ് ..
നീയെന്റെയുള്ളിലുണരുന്നു..

സ്നെഹത്തിന്റെ നേര്‍ത്ത നൂലിഴകളില്‍
നിന്‍ മനമറിയാതഴിയുന്നു ...

മിഴിയൊരത്തൊരു പൂവിതളായ്..
പ്രതീക്ഷകള്‍ തുടിച്ചുയരുന്നു..

സ്നേഹത്തിന്റെ കാണാതീരങ്ങളെക്കുറിച്ച്
ഞാന്‍ വാചാലനാവുബോള്‍ ..

മണല്‍ ക്കൊട്ടാരമാവില്ലെന്ന് നിന്‍
വദനമരുമയോടോതുന്നു

നാം അരൂപികളാവുന്നതും
സന്തൊന ശാന്തിഗീതമുതിര്‍ക്കുന്നതുമായ്..


കിനാവുകള്‍ നേരുകളായ് മൊഴിയുന്നുവല്ലോ..
മനത്തില്‍ മ്രുദുലതയില്‍ സ്നേഹത്തിന്‍ വിത്തുകളായ്...


നീയെന്‍ ഹൃത്തിലൊരുമുത്തം
നല്‍കിയെന്നോ..നോവറിയാതെഞാനുറങ്ങിയെന്നോ

3 comments:

ദിലീപ് വിശ്വനാഥ് said...

കവിതയ്ക്ക് ഒരു ചാരുത പോര എന്ന് പറഞ്ഞോട്ടെ. പക്ഷെ ചില വരികള്‍ തിളങ്ങുന്നുണ്ട്. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക.

പ്രയാസി said...

“നിനക്കായ് തോഴീ പുനര്‍ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..“

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍