ഒറ്റമുറിയില് നിന്നും
ഉള്ക്കാഴ്ചയുടെ
പരിമളത്തില്
വെളിയിലിറങ്ങി
മെഷിനില് തുട്ടിട്ട്
സുരക്ഷിതത്വത്തിന്റെ
ഉറയെടുത്തണിഞ്ഞ്
എ.ടി.എമ്മില്
കാര്ഡിട്ട് മെനുവിലെ
മെലിഞ്ഞതില് ഞെക്കി
ഗ്ലാസ് പൊക്കിവന്ന
ചേലയില്ലാത്ത
സൗന്ദര്യവുമായി
നിലാവത്തിറങ്ങി
പോക്കുവെയിലില്
കറങ്ങി
സ്ഖലിച്ച സ്വപ്നങ്ങള്
മായാന് തുടങ്ങിയപ്പോള്
നോക്കിയ വിളിച്ചു
അക്കൗണ്ടില് സംഖ്യ
തീര്ന്നിരുന്നു..
ഉടയാത്ത ചന്തവുമായി
അവള്
വീണ്ടും കണ്ണാടിക്കൂട്ടിലേക്ക്
Thursday, December 20, 2007
Saturday, December 15, 2007
കേസ്
വേലി തെക്കാണെന്നും
കാലപഴക്കത്താല് സര്വേകല്ല്
തേഞ്ഞില്ലാതായെന്നും അന്യായം
വേലി വടക്കാണെന്നും
പഴകുംതോറും തെളിയും
മന്ത്രക്കല്ലെന്ന് പത്രിക
വിള തിന്ന്
വേലിയില്ലാതായെന്ന് വിധി
വേലിയോ വിളയോ മൂപ്പെന്ന്
അപ്പീല് വാദി
ആകാശം വീണെന്ന് കേട്ട
മുയല്കഥയല്ലെന്ന് എതൃകക്ഷി
തീര്പ്പ്
രണ്ടുപേര്ക്കും തെക്ക് ആറടി
കാലപഴക്കത്താല് സര്വേകല്ല്
തേഞ്ഞില്ലാതായെന്നും അന്യായം
വേലി വടക്കാണെന്നും
പഴകുംതോറും തെളിയും
മന്ത്രക്കല്ലെന്ന് പത്രിക
വിള തിന്ന്
വേലിയില്ലാതായെന്ന് വിധി
വേലിയോ വിളയോ മൂപ്പെന്ന്
അപ്പീല് വാദി
ആകാശം വീണെന്ന് കേട്ട
മുയല്കഥയല്ലെന്ന് എതൃകക്ഷി
തീര്പ്പ്
രണ്ടുപേര്ക്കും തെക്ക് ആറടി
Friday, December 14, 2007
അവസ്ഥാന്തരം
മുറ്റത്തെ ചെമ്പകം
പൂക്കള് ചോപ്പായി
സുഗന്ധമായി
മുടിച്ചുരുളുകളില്
പുസ്തക സഞ്ചിയില്
ഇളം കനവുകളില്
പ്രണയവഴികളില്
ഇലകള് തഴച്ച്
പൂക്കള് നിറഞ്ഞ്
നിറ ചന്തമായി
മോന്തായം വിട്ടപ്പോള്
കാരണവര്ക്ക് കാലനായ്
അപശകുനമായ്
ബലിയാടായ്
തല തകര്ന്ന്
ഉടല് ചിന്നഭിന്നമായ്
നറുമണമില്ലാതെ
അട്ടത്തെ ശേഖരമായ്
പൂക്കള് ചോപ്പായി
സുഗന്ധമായി
മുടിച്ചുരുളുകളില്
പുസ്തക സഞ്ചിയില്
ഇളം കനവുകളില്
പ്രണയവഴികളില്
ഇലകള് തഴച്ച്
പൂക്കള് നിറഞ്ഞ്
നിറ ചന്തമായി
മോന്തായം വിട്ടപ്പോള്
കാരണവര്ക്ക് കാലനായ്
അപശകുനമായ്
ബലിയാടായ്
തല തകര്ന്ന്
ഉടല് ചിന്നഭിന്നമായ്
നറുമണമില്ലാതെ
അട്ടത്തെ ശേഖരമായ്
Tuesday, December 11, 2007
സ്വാര്ത്ഥം
മാപ്പ്....
സ്കൂളില് സതീര്ത്ഥ്യനിരിക്കുമ്പോള്
പെന്സില് കുത്തി നിറുത്തിയതിന്
മുത്തി ചത്ത് കട്ടിലൊഴിയാന്
കാത്തതിന്..
കള്ള്മോന്തി അമ്മയെ തല്ലി
ചോറുകലമെറിഞ്ഞ്
നോവിപ്പിച്ച അച്ഛന്
ഉണരാതിരിക്കാന് പ്രാര്ത്ഥിച്ചതിന്
അയലത്തെ ഉയര്ച്ചയില് ദുരമൂത്ത്
ഭ്രാന്താവാന് നേര്ച്ചയിട്ടതിന്
സീനിയറുടെ മോളെ കെട്ടി
ആപ്പീസിന്റെ മരുമോനാവാന് മോഹിച്ചതിന്
സ്വൈരം കിട്ടാന് നല്ലപാതി
ഒളിച്ചോടാനാശിച്ചതിന്
പെങ്ങളുടെ ഗര്വൊതുക്കാന്
അളിയന് വണ്ടിതട്ടി വടിയാവാന് തോന്നിച്ചതിന്
മക്കള് വടിവാളുമായ് കലികയറിയോടുമ്പോള്
ബീജമായ് തിരിച്ചെടുക്കാന് അഗ്രഹിച്ചതിന്
ദുരിത നിവാരണത്തിന്
സ്വയംഹത്യചെയ്യാനൊരുങ്ങിയതിന്
സ്കൂളില് സതീര്ത്ഥ്യനിരിക്കുമ്പോള്
പെന്സില് കുത്തി നിറുത്തിയതിന്
മുത്തി ചത്ത് കട്ടിലൊഴിയാന്
കാത്തതിന്..
കള്ള്മോന്തി അമ്മയെ തല്ലി
ചോറുകലമെറിഞ്ഞ്
നോവിപ്പിച്ച അച്ഛന്
ഉണരാതിരിക്കാന് പ്രാര്ത്ഥിച്ചതിന്
അയലത്തെ ഉയര്ച്ചയില് ദുരമൂത്ത്
ഭ്രാന്താവാന് നേര്ച്ചയിട്ടതിന്
സീനിയറുടെ മോളെ കെട്ടി
ആപ്പീസിന്റെ മരുമോനാവാന് മോഹിച്ചതിന്
സ്വൈരം കിട്ടാന് നല്ലപാതി
ഒളിച്ചോടാനാശിച്ചതിന്
പെങ്ങളുടെ ഗര്വൊതുക്കാന്
അളിയന് വണ്ടിതട്ടി വടിയാവാന് തോന്നിച്ചതിന്
മക്കള് വടിവാളുമായ് കലികയറിയോടുമ്പോള്
ബീജമായ് തിരിച്ചെടുക്കാന് അഗ്രഹിച്ചതിന്
ദുരിത നിവാരണത്തിന്
സ്വയംഹത്യചെയ്യാനൊരുങ്ങിയതിന്
Sunday, December 9, 2007
ഭാവങ്ങള്
വികാരങ്ങള്
ബഹിര്ഗമിക്കുമ്പോള്
സ്നേഹം
ആര്ദ്രമാം ഇളംകാറ്റായ്
ദുഖം
കണ്ണീരായ് പെയ്തൊഴിഞ്ഞ്
വിഷാദം
മൂടിക്കെട്ടിയ കാര്മേഘമായ്
ആഹ്ലാദം
വീണുടഞ്ഞ പളുങ്കായ്
ചിരിച്ച് ചിതറി
ആശ്ചര്യം
തൊണ്ടയില് കുരുങ്ങി
ആകാംക്ഷ
ഒരുമുഴം മുന്പെ എടുത്തുചാടി
പ്രണയം
നിരവൃതിയുടെ ഉത്സവമായ്
കാമം
ആത്മസായൂജ്യമായ് കെട്ടുപിണഞ്ഞ്
വെറുപ്പ്
സമാന്തരരേഖയായ്
അസൂയ
ഉമിത്തീയായ് എരിഞ്ഞ്
വികാരങ്ങള്
കലഹിക്കുമ്പോള്
കാമം സംഹാരമായ്
ക്രോധം സായൂജ്യമായ്
ഭ്രമവശം വദരായ്
വിചാര വിരാമമായി..
ബഹിര്ഗമിക്കുമ്പോള്
സ്നേഹം
ആര്ദ്രമാം ഇളംകാറ്റായ്
ദുഖം
കണ്ണീരായ് പെയ്തൊഴിഞ്ഞ്
വിഷാദം
മൂടിക്കെട്ടിയ കാര്മേഘമായ്
ആഹ്ലാദം
വീണുടഞ്ഞ പളുങ്കായ്
ചിരിച്ച് ചിതറി
ആശ്ചര്യം
തൊണ്ടയില് കുരുങ്ങി
ആകാംക്ഷ
ഒരുമുഴം മുന്പെ എടുത്തുചാടി
പ്രണയം
നിരവൃതിയുടെ ഉത്സവമായ്
കാമം
ആത്മസായൂജ്യമായ് കെട്ടുപിണഞ്ഞ്
വെറുപ്പ്
സമാന്തരരേഖയായ്
അസൂയ
ഉമിത്തീയായ് എരിഞ്ഞ്
വികാരങ്ങള്
കലഹിക്കുമ്പോള്
കാമം സംഹാരമായ്
ക്രോധം സായൂജ്യമായ്
ഭ്രമവശം വദരായ്
വിചാര വിരാമമായി..
Friday, December 7, 2007
പരിണാമം
വെറുപ്പാണെന്നറിയാതെ
സ്നേഹത്താല് ബന്ധിതനാക്കി
അന്നം നല്കി
മാംസത്തെ ശുദ്ധീകരിച്ച്
നഗ്നതയെ മറച്ച്
വിഹല്വതകളെയകറ്റി
ആത്മാവില് വെളിച്ചമേകി
ഹൃദയത്തില് നന്മയുടെ
പൂക്കളൊരുക്കി
അവള് സ്നേഹം പകര്ന്നു..
വെളിപാടുകളുടെ
പ്രേരകമായ്
സ്നേഹവൃക്ഷത്തിന്റെ
നാമ്പുകള് വളര്ന്ന്
വെറുപ്പിന്റെ വടവൃക്ഷത്തില്
പടര്ന്നുകയറി
തിരിച്ചറിവിന്റെ
സ്നേഹതീരങ്ങളൊരുങ്ങിയപ്പോള്
അറിയാതെ ഇഷ്ടമായി..
അപ്പോഴേക്കും
പരിണാമത്തിന്റെ
ദശാസന്ധിയില്
കാപട്യം തിരിച്ചറിഞ്ഞ
അവള് സ്നേഹം
പകുത്തു തുടങ്ങിയിരുന്നു..
സ്നേഹത്താല് ബന്ധിതനാക്കി
അന്നം നല്കി
മാംസത്തെ ശുദ്ധീകരിച്ച്
നഗ്നതയെ മറച്ച്
വിഹല്വതകളെയകറ്റി
ആത്മാവില് വെളിച്ചമേകി
ഹൃദയത്തില് നന്മയുടെ
പൂക്കളൊരുക്കി
അവള് സ്നേഹം പകര്ന്നു..
വെളിപാടുകളുടെ
പ്രേരകമായ്
സ്നേഹവൃക്ഷത്തിന്റെ
നാമ്പുകള് വളര്ന്ന്
വെറുപ്പിന്റെ വടവൃക്ഷത്തില്
പടര്ന്നുകയറി
തിരിച്ചറിവിന്റെ
സ്നേഹതീരങ്ങളൊരുങ്ങിയപ്പോള്
അറിയാതെ ഇഷ്ടമായി..
അപ്പോഴേക്കും
പരിണാമത്തിന്റെ
ദശാസന്ധിയില്
കാപട്യം തിരിച്ചറിഞ്ഞ
അവള് സ്നേഹം
പകുത്തു തുടങ്ങിയിരുന്നു..
Friday, November 30, 2007
സ്വാതന്ത്ര്യം
അസമയത്തെ വണ്ടിയില്
കൂസലേതുമില്ലാതെ
തിങ്ങിഞെരുങ്ങി
അവളിരിക്കുന്നു
കൂടെയാരുമില്ലാത്ത
പെണ്ണില് കാണുന്ന
ഭീതിയില്ല!
തിരക്കുന്ന പൂവാലരൊ
സ്പര്ശസുഖകാംക്ഷികളൊ
അലട്ടുന്നില്ല
സ്വാതന്ത്ര്യത്തിന് ലഹരിയില്
കണ്ണുകളില് പുച്ഛം
കാന്തിവദനത്തില്
പ്രസന്നതനിഴലാട്ടം
ഇഷ്ട്ക്കേടുകളുടെ
പൊരുത്തക്കേടില്
നിന്നുയര്ന്ന ഉജ്ജ്വലഭാവം
ആരിവള് ഗണികയൊ..
ഭയക്കേണ്ട മാനമിവള്ക്കില്ലേ
വിവിധാനുഭവങ്ങളില്
ഭോഗലോലയായ് ചാര്ത്തിയ
പൗരുഷത്താലഹങ്കാരി
ആണിവള്ക്ക് തൃണം
ദാമ്പത്യം, ആര്ത്തവവിമ്മിഷ്ടം
ആവര്ത്തന വിരസം
അടിമത്വത്തിന് കണ്ണികള്
മക്കള്, അന്ത്യക്കൂട്ടിന്നത്താണി
വ്യര്ത്ഥമാം പ്രതീക്ഷ!
സ്വാര്ത്ഥതയുടെ മറുവശം
ചിന്തകളിങ്ങനെ വിഹരിക്കെ
സ്റ്റേഷനു മുന്നില് ഗര്വ്വോടെയിറങ്ങി
വനിതാപോലീസായി
ചിതറിയ വികാരങ്ങള്
വാരിക്കൂട്ടി വണ്ടി മുന്നോട്ട്.!
കൂസലേതുമില്ലാതെ
തിങ്ങിഞെരുങ്ങി
അവളിരിക്കുന്നു
കൂടെയാരുമില്ലാത്ത
പെണ്ണില് കാണുന്ന
ഭീതിയില്ല!
തിരക്കുന്ന പൂവാലരൊ
സ്പര്ശസുഖകാംക്ഷികളൊ
അലട്ടുന്നില്ല
സ്വാതന്ത്ര്യത്തിന് ലഹരിയില്
കണ്ണുകളില് പുച്ഛം
കാന്തിവദനത്തില്
പ്രസന്നതനിഴലാട്ടം
ഇഷ്ട്ക്കേടുകളുടെ
പൊരുത്തക്കേടില്
നിന്നുയര്ന്ന ഉജ്ജ്വലഭാവം
ആരിവള് ഗണികയൊ..
ഭയക്കേണ്ട മാനമിവള്ക്കില്ലേ
വിവിധാനുഭവങ്ങളില്
ഭോഗലോലയായ് ചാര്ത്തിയ
പൗരുഷത്താലഹങ്കാരി
ആണിവള്ക്ക് തൃണം
ദാമ്പത്യം, ആര്ത്തവവിമ്മിഷ്ടം
ആവര്ത്തന വിരസം
അടിമത്വത്തിന് കണ്ണികള്
മക്കള്, അന്ത്യക്കൂട്ടിന്നത്താണി
വ്യര്ത്ഥമാം പ്രതീക്ഷ!
സ്വാര്ത്ഥതയുടെ മറുവശം
ചിന്തകളിങ്ങനെ വിഹരിക്കെ
സ്റ്റേഷനു മുന്നില് ഗര്വ്വോടെയിറങ്ങി
വനിതാപോലീസായി
ചിതറിയ വികാരങ്ങള്
വാരിക്കൂട്ടി വണ്ടി മുന്നോട്ട്.!
Subscribe to:
Posts (Atom)