Tuesday, January 25, 2011

വിശപ്പ്

ഭാര്യ വീട്ടിലില്ല!
നല്ല വിശപ്പ്
മുട്ടയും
ഈന്തപ്പഴവും
പൂവൻ പഴവും
കഴിച്ചു
വിശപ്പൊഴിഞ്ഞില്ല

നെറ്റിലെ
കാഴ്ചകൾ
ജഠരാഗ്നി
ജ്വലിപ്പിച്ചു

അടുത്തുള്ള
മൂന്നുകാരിയെ
ഓമനിച്ചിട്ടും
ശമിച്ചില്ല

അഴിയെണ്ണി
അകത്തിരുന്നിട്ടും
വിശപ്പാറിയില്ല

അപ്പോഴേക്കും
ഭാര്യ
വിട്ടുപോയിരുന്നു.

Friday, January 7, 2011

ബോഡി ലാംഗ്വേജ്

ഹൃദയഭാഷ
 പ്രണയമായ്
സ്നേഹമായ്
കാമമായ്
സ്വാർത്ഥമയം

നയനഭാഷ
ശാന്ത
നവരസങ്ങളായ്
നിലാവലയായ്
ഒഴുകിയിറങ്ങി

ചുണ്ടുകൾ
മുത്തത്തിന്റെ
ആംഗലേയ
പരിഭാഷക്കായ്
സീൽക്കരമിട്ട്
നാവ് നീട്ടി

കാഴ്ചകൾ

ശരീര ഭാഷയിൽ
പാവം ക്രൂരനായും
മറിച്ചും
സംഭവിച്ചിരിക്കാം

റോസാ ദളങ്ങളും
ചതുപ്പിടങ്ങളും
ഒളിഞ്ഞിരിക്കുന്ന
അരക്കെട്ടാണത്രെ
ശരീര ഭാഷ
മെനയുന്നത്

Tuesday, November 4, 2008

വിപണി

കേറ്റ് വാക് നടത്തി
നാമ മാത്ര ധരിച്ച്
ജഘനവും വക്ഷോജങ്ങളും
അളന്നു തിരിച്ച്
ലോകൈക സുന്ദരിയായി

ആരാധകവ്യന്ദത്തിന്‍റ്റെ
വിശ്വാരാധനയില്‍
ഉയര്‍ന്ന് പരിലസിച്ചു
കയ്യൊപ്പിനും
ദര്‍ശനത്തിനും
വേഴ്ച്ചക്കുമായി
ആളുകള്‍ വരിയായി

ഊഹക്കച്ചവടവും
ഉദാരവല്‍ക്കരണവും
പിമ്പുകളായി
വിലയേറിയ അവള്‍ക്കായി
എല്ലാം വ്യയം ചെയ്തു

ഒരുനാള്‍.. അവള്‍
മാന്ദ്യം ബാധിച്ച്
പ്രതിരോധം നഷ്ടമായി
വേദിയില്‍ കുഴഞ്ഞു വീണു..
കടുത്ത കേളികള്‍
തളര്‍ത്തി
അത്യാസന്ന നിലയില്‍..

ലോക ഭിഷഗ്വരന്‍
പരമാവധി ശ്രമിച്ചിട്ടും
ഇപ്പോഴും ഊര്‍ദ്ധ്വന്‍ വലിച്ച്
മ്യതാവസ്ഥയില്‍..

പഴങ്കഥയുടെ
തിക്തസ്മരണയില്‍
മരിച്ചിട്ടും മരിക്കാതെ
അവള്‍..

Sunday, November 2, 2008

പഴയ വീട്

പഴയ വീട്
പൊളിച്ചടക്കി
കല്ലും, മണ്ണും പാഴ്മരങ്ങളുമായി

സ്വീകരണമുറിയിലെ
നിറം മങ്ങിയ ചാരുകസേരയിലെ
പഴയ പ്രതാപം
ഊന്നുവടിയും കണ്ണടയും
മറന്ന് പുറത്തേക്കോടി

അകത്തളത്തില്‍
കാണാതായ
കണ്ണടച്ച മാത് ത്വം
സഫലപ്രതീക്ഷയാല്‍
മിഴി തുറന്നു

കിടപ്പറയിലെ
തളര്‍ന്നു മയങ്ങിയ രതിയും
പിണങ്ങിയുതിര്‍ത്ത നെടുവീര്‍പ്പുകളും
മെനഞ്ഞെടുത്ത ജീവസ്പന്ദങ്ങളും
സ്വതന്ത്രമായി..

കക്കൂസ് മാലിന്യം
ഉമിനീരിലലിഞ്ഞ സ്വദായി
പരിണമിച്ചു..

അടുക്കളയിലെ
എല്ലാരും മറന്ന
കണ്ണീരില്‍ പൊതിഞ്ഞ
പട്ടിണിയുടെ ചരിത്രം
തീയില്ലാത്ത അടുപ്പില്‍
അപ്പോഴും
പുകഞ്ഞു കൊണ്ടിരുന്നു..

Friday, October 31, 2008

സ്ക്രൂട്ടിനി

ആധാരവും അടിയാധാരവും
കുടികടവും കൈവശവും
നോക്കി
ഭവനവായ്പയുടെ
ജാതകമെഴുത്ത്

നാലുസെന്‍റ്റ് വാങ്ങാന്‍
ആയുസ്സ്
പണയപ്പെടുത്തിയത്
ഭൂതം!

അടങ്കല്‍ തെറ്റിയ വായ്പയും
ജപ്തിയും
കുടിയൊഴിക്കലും
പാരച്യൂട്ടിലിറങ്ങലും
ഭാവി..!

Thursday, October 30, 2008

മോഷണം

നിലവിളികള്‍ക്കായ് കാതോര്‍ത്ത്
ആയുധമെടുത്തൊരുങ്ങി..

തള്ളിയപ്പോള്‍ തുറന്ന വാതില്‍
വിസ്മയമായെങ്കിലും
സ്വര്‍ണ്ണം തേടി
കിടപ്പറയിലെത്തി

മദ്യഗന്ധം പടര്‍ത്തി
തിരിഞ്ഞു കിടന്ന്
കൂര്‍ക്കം വലിക്കുന്ന
കരടിക്കപ്പുറത്ത്
അതിസുന്ദരി
കണ്ണുമിഴിച്ച്
നെടുനിശ്വാസമുതിര്‍ത്ത്
കാത്ത് കിടക്കുന്നു

വരിഞ്ഞു മുറുകിയ കൈകള്‍
രതിമൂര്‍ച്ഛയിലൊഴുകുംബോള്‍
തുറന്നിട്ട ലോക്കറിലേക്ക്
കൈ ചൂണ്ടി അവള്‍
മോഹനിദ്രയിലായി..

മഹധ്വജം നഷ്ടപ്പെട്ട്
ആധികേറിയ പുരുഷന്‍
ഉണര്‍ത്തിയപ്പോള്‍
അവള്‍ ചുറ്റിലും പരതി
അത്ഭുതപ്പെട്ടു
എല്ലാം ഭദ്രം
മറ്റൊന്നും മോഷ്ടിച്ചിട്ടില്ല!

Wednesday, October 29, 2008

ഗുരുവായൂര്‍

ഗുരുവായൂരിന്‍ വികസനമതിവേഗം
നിറയുന്നു ബഹുനില സൗധങ്ങള്‍
നാള്‍ തോറും കൂടുന്നു ജനസഹസ്രം
നിറയുന്നൂ.. ഭണ്ഡാരം കാണിക്കയാല്‍
എങ്കിലോ..............?

ഒരുമാത്ര സായൂജ്യം തേടുബോള്‍
ശകാരവര്‍ഷം കാതില്‍..
പ്രമുഖര്‍ക്കാവാമത്രെ!
തല ചായ്ക്കാനിടം തേട്യാല്‍..
പിടിച്ചു പറിക്കാര്‍ നേരില്‍..
വെള്ളം കുടിച്ചെന്നാല്‍
കോളിഫോം അകത്തായി
ഓടകളൊഴുകുന്നു മലീമസമായി..
കാര്‍ വര്‍ണ്ണന്‍ നിറമായി..


ഒരുനേരമുണ്ടും ഭജിച്ചും
കഴിയുന്നോര്‍ക്കത്താണിയില്ല
ദേവസ്വം വക നടയടി ശരണം
ആരാമം തീര്‍ത്ഥാനന്ദിക്കുന്നോര്‍ക്കാദരം
കാണാന്‍ കഴ്ച്ചക്കാരേറെ..
വരുമാനം കവിഞ്ഞിട്ടും
അടിസഥാനം നല്‍കാത്തോര്‍..
മനമെന്നു വെളിവാകും..?
നേര്‍ച്ചയെന്തു നേരണം..?

Tuesday, October 28, 2008

അ:പൂര്‍ണം

സന്ധ്യക്ക് പ്രേയസീ..
കനിവേറും വിഷാദമായ്
നീയുള്ളില്‍ നിറയുന്നുവല്ലോ..!
എല്ലാം മറക്കാം.. ഓര്‍ക്കാതിരിക്കാം
സന്ധ്യക്ക് വീണ്ടും
കിനിയുന്നു രക്തം
ഒന്നാകാനായി മനമതില്‍ ലാളിച്ചു
മൗന പ്രണയമായ് അകതാരില്‍ പുഷ്പിച്ചു
വാക്കു കേള്‍ക്കുബോള്‍
കനവുകള്‍ പൂക്കുന്നു
ഭീരുവായൊന്നും പറയാതിരുന്നിട്ട്
മൊഹസഞ്ചിയില്‍ സൂക്ഷിച്ച നിനവുകള്‍
ഉണ്മകുറയാതെ നെഞ്ചകമേറ്റി ഞാന്‍

പ്രണയമൊക്കെയും ദിവാസ്വപ്നമായ്
മോഹനരൂപത്തെ പുണര്‍ന്നിരുന്നു
സന്തോഷമെല്ലാം കാമമായ്
അനുധാവനം ചെയ്തിരുന്നു..!
ആശയെ ത്യജിക്കുമെന്നോര്‍ത്തോ..
വാക്കുകള്‍ പാഴായി
നോവിക്കുമെന്നുള്‍ഭയത്താലോ..
ഭീരുവായൊന്നും പറയാതിരുന്നിട്ട്
മോഹമേ നീയെനിക്കന്യമായി..

Thursday, December 20, 2007

എ. ടി. എം

ഒറ്റമുറിയില്‍ നിന്നും
ഉള്‍ക്കാഴ്ചയുടെ
പരിമളത്തില്‍
വെളിയിലിറങ്ങി
മെഷിനില്‍ തുട്ടിട്ട്
സുരക്ഷിതത്വത്തിന്റെ
ഉറയെടുത്തണിഞ്ഞ്
എ.ടി.എമ്മില്‍
കാര്‍ഡിട്ട് മെനുവിലെ
മെലിഞ്ഞതില്‍ ഞെക്കി
ഗ്ലാസ് പൊക്കിവന്ന
ചേലയില്ലാത്ത
സൗന്ദര്യവുമായി
നിലാവത്തിറങ്ങി
പോക്കുവെയിലില്‍
കറങ്ങി

സ്ഖലിച്ച സ്വപ്നങ്ങള്‍
മായാന്‍ തുടങ്ങിയപ്പോള്‍
നോക്കിയ വിളിച്ചു
അക്കൗണ്ടില്‍ സംഖ്യ
തീര്‍ന്നിരുന്നു..
ഉടയാത്ത ചന്തവുമായി
അവള്‍
വീണ്ടും കണ്ണാടിക്കൂട്ടിലേക്ക്

Saturday, December 15, 2007

കേസ്

വേലി തെക്കാണെന്നും
കാലപഴക്കത്താല്‍ സര്‍വേകല്ല്
തേഞ്ഞില്ലാതായെന്നും അന്യായം

വേലി വടക്കാണെന്നും
പഴകുംതോറും തെളിയും
മന്ത്രക്കല്ലെന്ന് പത്രിക

വിള തിന്ന്
വേലിയില്ലാതായെന്ന് വിധി

വേലിയോ വിളയോ മൂപ്പെന്ന്
അപ്പീല്‍ വാദി

ആകാശം വീണെന്ന് കേട്ട
മുയല്‍കഥയല്ലെന്ന് എതൃകക്ഷി

തീര്‍പ്പ്
രണ്ടുപേര്‍ക്കും തെക്ക് ആറടി

Friday, December 14, 2007

അവസ്ഥാന്തരം

മുറ്റത്തെ ചെമ്പകം
പൂക്കള്‍ ചോപ്പായി
സുഗന്ധമായി
മുടിച്ചുരുളുകളില്‍
പുസ്തക സഞ്ചിയില്‍
ഇളം കനവുകളില്‍
പ്രണയവഴികളില്‍
ഇലകള്‍ തഴച്ച്
പൂക്കള്‍ നിറഞ്ഞ്
നിറ ചന്തമായി

മോന്തായം വിട്ടപ്പോള്‍
കാരണവര്‍ക്ക് കാലനായ്
അപശകുനമായ്
ബലിയാടായ്
തല തകര്‍ന്ന്
ഉടല്‍ ചിന്നഭിന്നമായ്
നറുമണമില്ലാതെ
അട്ടത്തെ ശേഖരമായ്

Tuesday, December 11, 2007

സ്വാര്‍ത്ഥം

മാപ്പ്....
സ്കൂളില്‍ സതീര്‍ത്ഥ്യനിരിക്കുമ്പോള്‍
പെന്‍സില്‍ കുത്തി നിറുത്തിയതിന്
മുത്തി ചത്ത് കട്ടിലൊഴിയാന്‍
കാത്തതിന്..
കള്ള്മോന്തി അമ്മയെ തല്ലി
ചോറുകലമെറിഞ്ഞ്
നോവിപ്പിച്ച അച്ഛന്‍
ഉണരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതിന്
അയലത്തെ ഉയര്‍ച്ചയില്‍ ദുരമൂത്ത്
ഭ്രാന്താവാന്‍ നേര്‍ച്ചയിട്ടതിന്
സീനിയറുടെ മോളെ കെട്ടി
ആപ്പീസിന്റെ മരുമോനാവാന്‍ മോഹിച്ചതിന്
സ്വൈരം കിട്ടാന്‍ നല്ലപാതി
ഒളിച്ചോടാനാശിച്ചതിന്
പെങ്ങളുടെ ഗര്‍വൊതുക്കാന്‍
അളിയന്‍ വണ്ടിതട്ടി വടിയാവാന്‍ തോന്നിച്ചതിന്
മക്കള്‍ വടിവാളുമായ് കലികയറിയോടുമ്പോള്‍
ബീജമായ് തിരിച്ചെടുക്കാന്‍ അഗ്രഹിച്ചതിന്
ദുരിത നിവാരണത്തിന്
സ്വയംഹത്യചെയ്യാനൊരുങ്ങിയതിന്

Sunday, December 9, 2007

ഭാവങ്ങള്‍

വികാരങ്ങള്‍
ബഹിര്‍ഗമിക്കുമ്പോള്‍
സ്നേഹം
ആര്‍ദ്രമാം ഇളംകാറ്റായ്
ദുഖം
കണ്ണീരായ് പെയ്തൊഴിഞ്ഞ്
വിഷാദം
മൂടിക്കെട്ടിയ കാര്‍മേഘമായ്
ആഹ്ലാദം
വീണുടഞ്ഞ പളുങ്കായ്
ചിരിച്ച് ചിതറി
ആശ്ചര്യം
തൊണ്ടയില്‍ കുരുങ്ങി
ആകാംക്ഷ
ഒരുമുഴം മുന്‍പെ എടുത്തുചാടി
പ്രണയം
നിരവൃതിയുടെ ഉത്സവമായ്
കാമം
ആത്മസായൂജ്യമായ് കെട്ടുപിണഞ്ഞ്
വെറുപ്പ്
സമാന്തരരേഖയായ്
അസൂയ
ഉമിത്തീയായ് എരിഞ്ഞ്

വികാരങ്ങള്‍
കലഹിക്കുമ്പോള്‍
കാമം സംഹാരമായ്
ക്രോധം സായൂജ്യമായ്
ഭ്രമവശം വദരായ്
വിചാര വിരാമമായി..

Friday, December 7, 2007

പരിണാമം

വെറുപ്പാണെന്നറിയാതെ
സ്നേഹത്താല്‍ ബന്ധിതനാക്കി
അന്നം നല്‍കി
മാംസത്തെ ശുദ്ധീകരിച്ച്
നഗ്നതയെ മറച്ച്
വിഹല്വതകളെയകറ്റി
ആത്മാവില്‍ വെളിച്ചമേകി
ഹൃദയത്തില്‍ നന്മയുടെ
പൂക്കളൊരുക്കി
അവള്‍ സ്നേഹം പകര്‍ന്നു..

വെളിപാടുകളുടെ
പ്രേരകമായ്
സ്നേഹവൃക്ഷത്തിന്റെ
നാമ്പുകള്‍ വളര്‍ന്ന്
വെറുപ്പിന്റെ വടവൃക്ഷത്തില്‍
പടര്‍ന്നുകയറി
തിരിച്ചറിവിന്റെ
സ്നേഹതീരങ്ങളൊരുങ്ങിയപ്പോള്‍
അറിയാതെ ഇഷ്ടമായി..

അപ്പോഴേക്കും
പരിണാമത്തിന്റെ
ദശാസന്ധിയില്‍
കാപട്യം തിരിച്ചറിഞ്ഞ
അവള്‍ സ്നേഹം
പകുത്തു തുടങ്ങിയിരുന്നു..

Friday, November 30, 2007

സ്വാതന്ത്ര്യം

അസമയത്തെ വണ്ടിയില്‍
കൂസലേതുമില്ലാതെ
തിങ്ങിഞെരുങ്ങി
അവളിരിക്കുന്നു

കൂടെയാരുമില്ലാത്ത
പെണ്ണില്‍ കാണുന്ന
ഭീതിയില്ല!
തിരക്കുന്ന പൂവാലരൊ
സ്പര്‍ശസുഖകാംക്ഷികളൊ
അലട്ടുന്നില്ല

സ്വാതന്ത്ര്യത്തിന്‍ ലഹരിയില്‍
കണ്ണുകളില്‍ പുച്ഛം
കാന്തിവദനത്തില്‍
പ്രസന്നതനിഴലാട്ടം
ഇഷ്ട്ക്കേടുകളുടെ
പൊരുത്തക്കേടില്‍
നിന്നുയര്‍ന്ന ഉജ്ജ്വലഭാവം

ആരിവള്‍ ഗണികയൊ..
ഭയക്കേണ്ട മാനമിവള്‍ക്കില്ലേ
വിവിധാനുഭവങ്ങളില്‍
ഭോഗലോലയായ് ചാര്‍ത്തിയ
പൗരുഷത്താലഹങ്കാരി
ആണിവള്‍ക്ക് തൃണം

ദാമ്പത്യം, ആര്‍ത്തവവിമ്മിഷ്ടം
ആവര്‍ത്തന വിരസം
അടിമത്വത്തിന്‍ കണ്ണികള്‍
മക്കള്‍, അന്ത്യക്കൂട്ടിന്നത്താണി
വ്യര്‍ത്ഥമാം പ്രതീക്ഷ!
സ്വാര്‍ത്ഥതയുടെ മറുവശം

ചിന്തകളിങ്ങനെ വിഹരിക്കെ
സ്റ്റേഷനു മുന്നില്‍ ഗര്‍വ്വോടെയിറങ്ങി
വനിതാപോലീസായി
ചിതറിയ വികാരങ്ങള്‍
വാരിക്കൂട്ടി വണ്ടി മുന്നോട്ട്.!

Sunday, November 25, 2007

മൃഗയ

വിശാലമാം കാമ്പസില്‍
നിഴലേകും മരങ്ങള്‍ക്കിടയില്‍
സ്നേഹമായ് വീശുമിളംകാറ്റില്‍
കാരുണ്യമായ് ഇലകള്‍ പൊഴിയുന്നു

സതീര്‍ത്ഥ്യര്‍ ചെറുകൂട്ടങ്ങളായ്
കളിപറഞ്ഞും ചിരിച്ചും
മനമൊന്നായ് വിഹരിപ്പൂ..
നാളെയുടെ വരദാനങ്ങള്‍
മിണ്ടാപ്രാണികള്‍ക്കായ്
ജീവനുഴിഞ്ഞോര്‍..

കടമ്പകള്‍ കടന്നെത്തുന്നൂ പുതിയവര്‍
എല്ലാം കൗതുകമാമോദം
താമസാലയത്തില്‍; പണക്കൊഴുപ്പില്‍
എല്ലില്‍ വറ്റുകുത്തോര്‍.. പഴയവര്‍
താമസാലയ ഭരണക്കാര്‍
മൃഗയാവിനോദം തുടങ്ങുന്നു
മ്ലേച്ഛമാം രസങ്ങള്‍ പുറത്തെടുത്ത്
വിഷമയമാം പേക്കൂത്തുകളാടീട്ട്
ജീവഭയമുണര്‍ത്തീടുന്നു..
വഴങ്ങാത്തോര്‍ ഭ്രമവിഹല്വരായ്.
ദുര്‍ബലമനസ്കര്‍ ഒടുങ്ങാനൊരുങ്ങുന്നു
കഥയില്ലാത്തോരറിയുന്നൂ..
മുറവിളികള്‍ തുടങ്ങുകയായി

അന്വേഷണത്തിന്നൊടുവില്‍
ഭൂമി പിന്നേയും കറങ്ങുന്നു..
പുഴകടലിലൊടുങ്ങുന്നു..

Friday, November 23, 2007

ഒഴിഞ്ഞ വക്കീലാപ്പീസ്

ആളൊഴിഞ്ഞ വക്കീലാപ്പിസിന്റെ മൂലയില്‍
കറുത്ത ഗൗണ്‍ വേതാളം പോലെ തൂങ്ങുന്നു
ആശങ്കകളും ആവലാതികളും വായുവില്‍ തളംകെട്ടി
പാപികളുടെ ഇടത്താവളത്തില്‍
വെട്ടിനുറുക്കിയ മനസാക്ഷിത്തുണ്ടുകള്‍
ചോരപുരണ്ട് ചിതറിക്കിടക്കുന്നു
ദൈന്യതയുടെ നിഴലുകള്‍ വീണുടഞ്ഞ്
ഗുമസ്തന്റെ മൂലക്കുരു നീര്‍ച്ചാലുകളായി
പാടുവീണ മരക്കസേര ചുവപ്പണിയുന്നു
കഴുത്തറ്റം ചെളിയില്‍ താഴ്ന്നൊരു തലയുടെ
നിഴല്‍ നിലാവില്‍ തെളിയുമ്പോള്‍
വാനോളമുയരത്തില്‍ പെരുമയുടെ കേളികൊട്ട്
ശിഷ്യര്‍ക്ക് നല്‍കാത്ത പ്രതിഫലവും
പാഴായ അദ്ധ്വാനവും ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട്
കാബിന്‍ പൂട്ടി താക്കോല്‍ മണലാരണ്യത്തിലേക്ക്
വലിച്ചെറിയുന്നു.. അവര്‍ അക്കരെ പോകട്ടെയെന്നാവും
കക്ഷിയുടെ കാശ് മേശക്കുള്ളിലാകുന്നതുവരെ
ചതുരംഗം തുടരുന്ന മേശ ഇരയെകാത്ത്
എട്ടുകാലിവലപോലെ...
ചിത്രഗുപ്തന്‍ കുറിക്കാന്‍ മറന്ന
ശപിച്ചും ആഹ്ലാദമണപൊട്ടിയും
നല്‍കിയ ഫീസിന്റെ കണക്കുകള്‍
ഖഡ്ഗമായി ഗുരുവിന്റെ ശിരസ്സിനുമുകളില്‍
ചില്ലലമാരയിലെ അറിവിന്റെ വേദഗ്രന്ഥങ്ങള്‍
അസംബന്ധങ്ങള്‍ പുലമ്പി തലയറഞ്ഞുചിരിക്കുന്നു
അസന്‍ മാര്‍ഗ്ഗികള്‍ക്കൊരത്താണിയായി അപ്പോഴും
വാതിലുകള്‍ മലര്‍ക്കെ തുറന്നുകിടന്നിരുന്നു

Tuesday, November 20, 2007

അന്ത്യക്കാഴ്ച

വഴിയോരക്കുടിലിലെ വൃദ്ധരാം ദമ്പതികള്‍
വഴിക്കണ്ണുമായ് കാത്തിരിക്കുമ്പോഴൊരു
തര്‍ക്കമുരുത്തിരിയുന്നൂ..
ഉറപ്പിച്ച മരണമതേതുവിധം..?
വെള്ളത്തില്‍ മുങ്ങി നിറവയറായ്
ശ്വാസം കളയാമെന്നൊരാള്‍!
തൂങ്ങിയാല്‍ പെട്ടെന്നാകുമെന്ന് മറ്റൊരാള്‍
അല്ലെങ്കിലോ.. വണ്ടിക്കുമുന്നില്‍..
ക്ലെയിം സംഖ്യ മകനാവട്ടെയെന്നമ്മ!
ഉപേക്ഷിച്ചയാള്‍ക്ക് പണമോ..
തര്‍ക്കം മൂത്ത് പിണങ്ങിയിരിപ്പായി..

വാര്‍ദ്ധക്യത്തണലിനായ്..
നനച്ച് വടവൃക്ഷമാക്കിയോന്‍..
പരിചരണം ശരണമായപ്പോള്‍
ഉപേക്ഷയാല്‍ തിരസ്കൃതരായവര്‍
പേരമക്കളെ കാണുവാനായ്
മനം നൊന്ത് കാത്തിരിപ്പോര്‍..
പാഠശാലയിലേക്ക് പോകവേയുള്ള
അപ്പൂപ്പാ..വിളിക്കായ് കാതോര്‍ത്തിരിക്കുന്നവര്‍
ഇന്നന്ത്യക്കാഴ്ച്ച!

വൃദ്ധയില്ലാതെ വൃദ്ധനൊറ്റക്കാവതില്ല!
അപ്പൂപ്പാവിളി കേള്‍ക്കാതിരുന്നപ്പോള്‍
എന്തുപറ്റിയെന്നാധിയോടെ എഴുന്നേറ്റിരുവരും
മകന്റെ വീട്ടിലേക്കായ്..ഊന്നുവടിയാല്‍ വൃദ്ധന്‍
വേവലാതിയോടേന്തി വലിഞ്ഞ് വൃദ്ധയും

Monday, November 19, 2007

കാപട്യം

വാക്കിലും നോക്കിലും കുലീനത
സ്ത്രീവാദത്തിന്നനുകൂലി
സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ
വേദികളില്‍..
സ്ത്രീപുരുഷസമത്വ വിഷയങ്ങളില്‍
ഢോക്ടറേറ്റ്..
എന്നിട്ടും, സമ്മേളന നഗരിയില്‍നിന്നും
വൈകിയാത്രയായ വാഹനത്തില്‍
മാനഭംഗംനടത്തി "ബലിയാടായ്"
ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...

പാശ്ചാത്യസംസ്കാരത്തിന്റെ
പോരായ്മകളെക്കുറിച്ച് വാചാലന്‍..
ബന്ധങ്ങള്‍ക്ക് വിലയില്ലാത്തവര്‍
ലൈംഗികതക്ക് വിലക്കില്ലാത്തോര്‍
കണ്ടവരോടൊത്ത് ഉലകം ചുറ്റുന്നവര്‍
അങ്ങനെ പോകുന്നു..
എപ്പോഴോ ഒരു വ്യഥിതബാല്യത്തെ
ചൂഷണം ചെയ്ത് വാര്‍ത്തകളില്‍..

കേരളത്തനിമ കേട്ട് നാട്കാണാനെത്തിയവര്‍
ഹര്‍ത്താല്‍ സംസ്കാരം നുകര്‍ന്ന് ക്ഷീണിച്ച്
കോവളത്ത് വൈറ്റമിന്‍ 'ഡി' ആര്‍ജ്ജിക്കവെ!
ദൈവത്തിന്റെ സ്വന്തം മക്കള്‍ നോട്ടത്താല്‍
ബലാല്‍ത്സംഗം ചെയ്തമ്പരപ്പിക്കുന്നു

Sunday, November 18, 2007

ഉപരിപ്ലവം

കുടിയന്‍ മറ്റൊരു കുടിയന്റെ സുഹൃത്തും
വഴികാട്ടിയുമാകുന്നു..
നുരയുന്ന വീഞ്ഞില്‍നിന്നും
ആളിപ്പടരുന്ന മദ്യാഗ്നിയിലൂടെ
പ്രണയിച്ചൊഴുകുന്ന സൗഹൃദമായ്
വാക്കിനും നോക്കിനും കയ്യൂക്കിനു-
മൊപ്പത്തിനൊപ്പമായ്
തോളോട് തോള്‍ ചേര്‍ന്ന്
അടുപ്പം നുണയുന്നവര്‍..
ലഹരിയൊഴിയുമ്പോള്‍
മൈത്രിയുടെ തീവ്രത കുറഞ്ഞ്
ആസ്ക്തിക്കടിമയായ്..
സ്മാളിനായ് ദാഹിച്ച്..
വില കളയാന്‍ അര്‍ത്ഥം നല്‍കുന്നവന്‍